ഗാലക്‌സി നോട്ട്10ലൈറ്റ് ഇന്ത്യയിലെത്തി

ഗാലക്‌സി നോട്ട്10ലൈറ്റ് ഇന്ത്യയിലെത്തി

സാംസംഗിന്റെ ഗാലക്‌സി എസ് 10 ശേഷം പ്രീമിയം നിരയില്‍ പുറത്തിറക്കുന്ന ഗാലക്‌സി നോട്ട്10 ലൈറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ആഗോളതലത്തില്‍ ഗാലക്‌സി എസ്1-ലൈറ്റിനൊപ്പം ഈ മാസമാദ്യം കമ്പനി പുതുനിര ഫോണ്‍ സെസ് 2020ല്‍ അവതരിപ്പിച്ചിരുന്നു.

എസ് പെന്‍ ഫീച്ചറിനൊപ്പം ട്രിപ്പിള്‍ കാമറ സംവിധാനമാണ് സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 6ജിബി, 8ജിബി വേരിയന്റുകളില്‍ ഫോണ്‍ വിപണിയിലെത്തും. 6ജിബി വേരിയന്റിന് 39,000 രൂപയാണ് ആരംഭവില. ഓറ ഗ്ലോ, ഓറ ബ്ലാക്ക്, ഓറ റെഡ് തുടങ്ങി മൂന്ന് നിറങ്ങളില്‍ പുതുനിര ഫോണ്‍ ഇന്ത്യയിലെത്തും. അത്യാധുനിക കാമറ, എസ് പെന്‍, മികച്ച ബാറ്ററി ശേഷി, 6.70 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 12എംപി പ്രൈമറി, സെക്കന്ററി കാമറ, 12 എംപി സെന്‍സര്‍ എന്നിവ പുതു നിരയുടെ സവിശേഷതകളാണ്.

Comments

comments

Categories: FK News