ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് തിരുവനന്തപുരത്തും

ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് തിരുവനന്തപുരത്തും
  • ഇതോടെ ബാങ്കിന്റെ സംസ്ഥാനത്തെ ശാഖകളുടെ എണ്ണം നാലായി ഉയര്‍ന്നു
  • കൂടുതല്‍ ശാഖകള്‍ ആരംഭിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ കമ്പനി ലക്ഷ്യമിടുന്നു

തിരുവനന്തപുരം: ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ തിരുവനന്തപുരത്തെ ആദ്യ ശാഖ ശാസ്തമംഗലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ബാങ്കിന്റെ സംസ്ഥാനത്തെ ശാഖകളുടെ എണ്ണം നാലായി ഉയര്‍ന്നു. രാജ്യത്ത് ഉടനീളം 659 ശാഖകളാണ് ഫിന്‍കെയറിനുള്ളത്. വരും നാളുകളില്‍ കൂടുതല്‍ ശാഖകള്‍ ആരംഭിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് ശ്രമം. പരമ്പരാഗത രീതികളില്‍ നിന്ന് മാറി ഡിജിറ്റല്‍ ബാങ്കിംഗിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ് ഉപയോക്താക്കളെന്നും ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഈ മാറ്റത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ടെന്നും ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് റീറ്റെയ്ല്‍ വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആശിഷ് മിശ്ര പറഞ്ഞു. ‘നിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കുമുള്ള മെച്ചപ്പെട്ട നിരക്കുകളും ആകര്‍ഷകമായ ഗാര്‍ഹിക സേവനങ്ങളും കാര്യക്ഷമമായ ഡിജിറ്റല്‍ സേവനങ്ങളും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഹൈ ടെക്കിന്റെയും ഹൈ ടച്ചിന്റെയും മികവുറ്റ സമന്വയമാണ് ആധുനിക കാലത്തെ ടെക് സാവി ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നത്. അത്തരം ഉപയോക്താക്കള്‍ക്കായി തിരുവനന്തപുരം ശാഖ അര്‍പ്പണബോധത്തോടെ നിലകൊള്ളും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വീപ് ഇന്‍-സ്വീപ് ഔട്ട് സൗകര്യത്തോടെ സേവിംഗ്‌സ്, കറന്റ് എക്കൗണ്ട് നിക്ഷേപങ്ങള്‍, മറ്റ് ആകര്‍ഷകമായ നിക്ഷേപ പദ്ധതികള്‍, സ്വര്‍ണ പണയ വായ്പ തുടങ്ങി നിരവധി സേവനങ്ങളാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ആസ്തി ഈടില്‍ വായ്പ, മിതമായ പലിശയോടെ ഭവനവായ്പ, ഇരുചക്ര വാഹന വായ്പ എന്നിവ സമീപ ഭാവിയില്‍ ആരംഭിക്കും. മുഴുവന്‍ എടിഎമ്മുകളിലും ആഗ്രഹിക്കുന്ന ഡിനോമിനേഷനില്‍ കറന്‍സി സൗകര്യം, യുപിഐ അധിഷ്ഠിത ഇടപാടുകള്‍, വാട്‌സ്ആപ്പ് ബാങ്കിംഗ്, പതിനൊന്നോളം ഭാഷകളിലുള്ള മൊബീല്‍ ബാങ്കിംഗ്, ഏഴ് ഭാഷകളില്‍ എടിഎം/കോള്‍ സെന്റര്‍ സേവനങ്ങള്‍; ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നീ സേവനങ്ങളുമുണ്ട്.

Comments

comments

Categories: FK News