എമിറേറ്റ്‌സ് ഫസ്റ്റിന് അബൂദാബി ചേംബര്‍ എക്‌സലന്‍സി പുരസ്‌ക്കാരം

എമിറേറ്റ്‌സ് ഫസ്റ്റിന് അബൂദാബി ചേംബര്‍ എക്‌സലന്‍സി പുരസ്‌ക്കാരം

പ്രൊഫഷണലിസത്തിനും സാങ്കേതിക മേഖലയിലെ അതിനൂതന ആശയങ്ങള്‍ക്കും അംഗീകാരം

കൊച്ചി: ഐബിഎംസി സംഘടിപ്പിച്ച മൂന്നാമത് യുഎഇ ഇന്ത്യന്‍ ബിസിനസ് ഫെസ്റ്റിലെ യുഎഇഎല്‍ ബിസിനസ് സെറ്റപ്പ് സര്‍വീസ് എമിറേറ്റ്‌സ് ഫസ്റ്റിന്. ചുരുങ്ങിയ കാലംകൊണ്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി രംഗത്തെ പ്രമുഖ ഗ്രൂപ്പായി മാറിയ എമിറേറ്റ്‌സ് ഫസ്റ്റ് കമ്പനി ഫോര്‍മേഷന്‍ രംഗത്ത് പ്രൊഫഷണലിസവും സാങ്കേതിക മേഖലയിലെ അതിനൂതന ആശയങ്ങളും നടപ്പാക്കിയാണ് മികച്ച നേട്ടം കരസ്ഥമാക്കിയത്. സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമായി നിര്‍വഹിച്ചാണ് എമിറേറ്റിലെ മികച്ച സര്‍വീസ് പ്രൊവൈഡര്‍ ബഹുമതി കരസ്ഥമാക്കിയത്.

അബുദാബി ചേംബര്‍ ഓഫ് കോമേഴ്സ്, ഫെഡറേഷന്‍ ഓഫ് യു എ ഇ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവയരുടെ സംയുക്ത സഹകരണത്തില്‍ അബുദാബി ചേംബറില്‍ ശൈഖ് ഖാലിദ് ബിന്‍ ആഹ്മെദ് അല്‍ ഹമീന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഐബിഎംസി മൂന്നാമത് യുഎഇ ഇന്ത്യ ബിസിനസ് ഫെസ്റ്റ് സംഘടിപ്പിച്ചത്. അബുദാബി ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഐബിഎംസി ചെയര്‍മാന്‍ ഖലീഫ അല്‍ ഖുബൈസിയില്‍ നിന്നും എമിറേറ്റ്‌സ് ഫസ്റ്റ് കമ്പനി സിഇഒ ജമാദ് ഉസ്മാന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ അബുദാബി എസ്എംഇ ഇക്കോണമി തിങ്ക് ബിഗ് സെഷനില്‍ ജമാദ് ഉസ്മാന്‍ സംസാരിച്ചു. യുഎഇയിലേയും ഇന്ത്യയിലേയും വ്യാപാര-വാണിജ്യ-വ്യവസായ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ചടങ്ങില്‍ ഗള്‍ഫ് ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ അല്‍ കാസിമി, ഐറീസ് ഗ്രൂപ്പ് ചെയര്‍മാന്‍ സോഹന്‍ റോയ്, അദ്‌നാന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

Comments

comments

Categories: FK News