ആഭ്യന്തര വ്യോമയാന യാത്രികരുടെ എണ്ണത്തില്‍ 4% വളര്‍ച്ച

ആഭ്യന്തര വ്യോമയാന യാത്രികരുടെ എണ്ണത്തില്‍ 4% വളര്‍ച്ച

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 2019 ല്‍ 3.74 ശതമാനം ഉയര്‍ന്നുവെന്ന്. തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഡാറ്റ അനുസരിച്ച് ആഭ്യന്തര വിമാനക്കമ്പനികളിലെ യാത്രക്കാരുടെ എണ്ണം 14.41 കോടിയിലേക്ക് ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 13.89 കോടി ആയിരുന്നു.

2018 ല്‍ യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ 18.60 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് കുറഞ്ഞ വളര്‍ച്ചയാണ് 2019ല്‍ രേഖപ്പെടുത്തിയത്. 2019ല്‍, ജെറ്റ് എയര്‍വേയ്‌സ് കടക്കെണിയില്‍ അകപ്പെട്ട് പ്രവര്‍ത്തനം അവസാനിപ്പിച്ചത് വളര്‍ച്ചയെ പരിമിതപ്പെടുത്തുകയായിരുന്നു. എന്നാല്‍ 2020 വ്യത്യസ്തമായിരിക്കുമെന്നും ഇരട്ട അക്ക വളര്‍ച്ചയിലേക്ക് ഉടന്‍ തന്നെ തിരിച്ചെത്തുമെന്നും മുതിര്‍ന്ന ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഡിജിസിഎയുടെ കണക്കനുസരിച്ച്, 2019 ഡിസംബറിലെ എയര്‍ പാസഞ്ചര്‍ ട്രാഫിക് 1.30 കോടിയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ മാസത്തിലെ 1.26 കോടിയില്‍ നിന്ന് 2.56 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ലഭ്യതയില്‍ ഉണ്ടായ കുറവിനെ തുടര്‍ന്ന് നിരക്കുകളിലുണ്ടായ ചാഞ്ചാട്ടവും ബോയിംഗ് വിമാനങ്ങളുടെ പ്രവര്‍ത്തനവും വിതരണവും നിര്‍ത്തിയതുമെല്ലാം കഴിഞ്ഞ വര്‍ഷം വ്യോമയാന വിപണിയെ ബാധിച്ചിരുന്നു.

Comments

comments

Categories: FK News