പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കില്ല: അമിത് ഷാ

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കില്ല: അമിത് ഷാ

ആരുടെയും പൗരത്വം കവര്‍ന്നെടുക്കുന്നതിന് നിയമ ഭേദഗതിയില്‍ വ്യവസ്ഥയില്ല

ന്യൂഡെല്‍ഹി: പൗരത്വ നിയമ ഭേദഗതി ((സിഎഎ) പിന്‍വലിക്കുന്നത് ചിന്തിക്കുന്നുപോലുമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. നിലവില്‍ പ്രതിഷേധം തുടരണമെന്നുള്ളവര്‍ക്ക് അതു തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎഎയെ പിന്തുണച്ച് ലക്‌നൗവില്‍ സംഘടിപ്പിച്ച റാലിയെ അഭസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. ”സര്‍ക്കാര്‍ സിഎഎയില്‍ നിന്ന് പിന്നോട്ട് പോകുന്നില്ലെന്ന് ഞാന്‍ വീണ്ടും പറയാന്‍ ആഗ്രഹിക്കുന്നു. പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് തുടരാം.”സിഎഎയ്ക്കെതിരായ വ്യാപകമായ എതിര്‍പ്പിനിടയില്‍ ജനങ്ങളിലേക്ക് എത്തി നിയമത്തെ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നതിനായാണ് റാലി സംഘടിപ്പിച്ചത്.

ഈ നിയമം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപക തെറ്റിദ്ധാരണകള്‍ പടര്‍ത്തിയതിന് അദ്ദേഹം പ്രതിപക്ഷത്തെ വിമര്‍ശിച്ചു. ആരുടെയും പൗരത്വം കവര്‍ന്നെടുക്കുന്നതിന് ഭേദഗതി ചെയ്ത നിയമത്തില്‍ വ്യവസ്ഥയില്ല. സിഎഎയ്ക്കെതിരെ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍കപട വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

സിഎഎയെക്കുറിച്ച് ഒരു പൊതുവേദിയില്‍ തന്നോട് ചര്‍ച്ച നടത്താന്‍ ധൈര്യമുണ്ടോ എന്ന് ഷാ പ്രതിപക്ഷ നേതാക്കളെ വെല്ലുവിളിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ്, ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ മായാവതി, ടിഎംസി മേധാവി മമത ബാനര്‍ജി എന്നിവരെ അദ്ദേഹം തുറന്ന ചര്‍ച്ചക്കായി ക്ഷമിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം കോണ്‍ഗ്രസ് അന്ധരായി മാറിയിരിക്കുകയാണ്. രാജ്യ വിഭജനത്തിന് അദ്ദേഹം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയും ചെയ്തു. അയോധ്യയില്‍ ആകാശത്തെ സ്പര്‍ശിക്കുന്ന രീതിയില്‍ ഒരു രാമക്ഷേത്ര നിര്‍മാണം ആണ് പദ്ധതിയിട്ടിരിക്കുന്നത്.അതിന്റെ നിര്‍മാണം മൂന്ന് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചു.

Comments

comments

Categories: Current Affairs
Tags: Amit Shah