അമൃത ബയോസ് അമൃത ഇന്‍സിടിഎഫ് സംഘടിപ്പിച്ചു

അമൃത ബയോസ് അമൃത ഇന്‍സിടിഎഫ് സംഘടിപ്പിച്ചു

കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഇന്ത്യയിലെ സിടിഎഫ് ടീമുകളില്‍ ഒന്നാം സ്ഥാനത്താണ് അമൃത ബയോസ് ടീം

കൊച്ചി: അമൃത ബയോസ് സൈബര്‍ സുരക്ഷാ ടീം പത്താമത് എഡിഷന്‍ അമൃത ഇന്‍സിടിഎഫ്, അമൃത ഇന്‍സിടിഎഫ് ജൂനിയര്‍ കോണ്ടസ്റ്റ് എന്നീ മത്സരങ്ങള്‍ നടത്തി. സൈബര്‍ സുരക്ഷാരംഗത്ത് കൂടുതല്‍ പേരെ പരിശീലിപ്പിക്കുന്നതിനും ഗവേഷണത്തിനും പുതിയ കാര്യങ്ങള്‍ കണ്ടെത്തുക, ഈ രംഗത്ത് കൂടുതല്‍ പേരെ പ്രോത്സാഹിപ്പിക്കുക എന്നി ലക്ഷ്യങ്ങളോടെയാണ് മത്സരം സംഘടിപ്പിച്ചത്. ഫൈനല്‍ റൗണ്ടില്‍ മൂന്നൂറിലധികം പേര്‍ പങ്കെടുത്തു. ബൈനറി ഉപയോഗിച്ച് ലക്ഷ്യമിടുന്ന മെഷീന്റെ ചുമതല ഏറ്റെടുക്കുക, സൈബര്‍ ഫോറന്‍സിക് ഇമേജ് പ്രൊസസിംഗ്, മലീഷ്യസ് ആപ്ലിക്കേഷനുകള്‍ തിരിച്ചറിയുക, സെര്‍വറിലെ ക്രിപ്‌റ്റോഗ്രാഫിക് വള്‍നറബിലിറ്റീസ് ഉപയോഗിച്ച് ഒളിഞ്ഞിരിക്കുന്ന വിവരങ്ങള്‍ കണ്ടെത്തുക തുടങ്ങിയ വിഷയങ്ങളായിരുന്നു മത്സരത്തില്‍ വെല്ലുവിളികളായി നല്‍കിയിരുന്നത്. 18 സംസ്ഥാനങ്ങള്‍, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളും പ്രഫഷണലുകളും ഉള്‍പ്പെടെയുള്ളവവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ എത്തിക്കല്‍ ഹാക്കിംഗ് മത്സരത്തില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികള്‍ തന്നെ നടത്തുന്ന സൈബര്‍ സെക്യൂരിറ്റി ടീമാണ് അമൃത ബയോസ്.

തെലങ്കാനയിലെ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് നോളജ് ടെക്‌നോളജീസിലെ രണ്ടാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ബണ്ടാരുവാര പ്രസാദ്, തമിഴ്‌നാട്ടിലെ സിഎസ് അക്കാദമിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ പ്രണവ് കൃഷ്ണ എന്നിവര്‍ യഥാക്രമം അമൃത ഇന്‍സിടിഎഫ്, അമൃത ഇന്‍ സിടിഎഫ് ജൂനിയര്‍ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. അമൃത ഇന്‍സിടിഎഫ് പ്രഫഷണല്‍ പുരസ്‌കാരം ടിസിഎസ്-ലെ സുര്‍വാദിത്യ സുര്‍ നേടി. വുമന്‍ സിടിഎഫ് പുരസ്‌കാരം അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ മൂന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ പികെ ശ്രീശ്രുതി കരസ്ഥമാക്കി. മത്സരത്തില്‍ സിസ്‌കോ, ആമസോണ്‍, ടിബിബി, വിഎംവെയര്‍, നെറ്റ്‌കോണ്‍ ടെക്‌നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഓഡ്യൂസ്, ജൂണിപ്പര്‍ നെറ്റ്‌വര്‍ക്ക്‌സ് എന്നിവരും പങ്കാളികളായി. കഴിഞ്ഞ നാലുവര്‍ഷങ്ങളായി ഇന്ത്യയിലെ സിടിഎഫ് ടീമില്‍ ഒന്നാം സ്ഥാനത്താണ് അമൃത ബയോസ് ടീം. 2019-ല്‍ ആഗോളതലത്തില്‍ സിടിഎഫ് രംഗത്ത് 21ാം സ്ഥാനവും അമൃത ബയോസ് നേടിക്കഴിഞ്ഞു.

Comments

comments

Categories: FK News
Tags: Amritha