30 ദശലക്ഷം ഡോളര്‍ നിക്ഷേപം നേടി സൂംകാര്‍

30 ദശലക്ഷം ഡോളര്‍ നിക്ഷേപം നേടി സൂംകാര്‍

ബെംഗളുരു ആസ്ഥാനമാക്കി സെല്‍ഫ് ഡ്രൈവ് റെന്റല്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സൂംകാര്‍ 30 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു. സോണി ഇന്നൊവേഷന്‍ ഫണ്ട് നേതൃത്വം നല്‍കിയ സീരീസ് ഡി റൗണ്ടിലാണ് നിക്ഷേപം നേടിയത്. നിലവിലെ റൗണ്ടില്‍ 70 ദശലക്ഷം കൂടി സമാഹരിക്കാനാണ് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പിന്റെ പദ്ധതി.

വളര്‍ച്ചാ പാതയിലുള്ള സാങ്കേതിക വിദ്യ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിനായി ജാപ്പനീസ് ടെക് ഭീമന്‍ സോണിയും ദെയ്‌വാ കാപ്പിറ്റല്‍ ഹോള്‍ഡിംഗ്‌സും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണിലാണ് സോണി ഇന്നൊവേഷന്‍ ഫണ്ടിന് രൂപം നല്‍കിയത്. കമ്പനിയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും സാങ്കേതിവിദ്യ വികസനത്തിനും പുറമെ ഡാറ്റ സയന്‍സ് അടിസ്ഥാന സൗകര്യ വികസനം, ഐഒടി അപ്‌ഗ്രേഡിംഗ് എന്നിവയ്ക്കായും നിക്ഷേപത്തുക വിനിയോഗിക്കും.

Comments

comments

Categories: FK News
Tags: Zoom car