പ്രതിസന്ധിക്കിടയില്‍ 10 ബില്യണ്‍ ഡോളര്‍ വായ്പ തേടി ബോയിംഗ്

പ്രതിസന്ധിക്കിടയില്‍ 10 ബില്യണ്‍ ഡോളര്‍ വായ്പ തേടി ബോയിംഗ്
  • നിലവില്‍ വിവിധ ബാങ്കുകളില്‍ നിന്നും നേടിയത് 6 ബില്യണ്‍ ഡോളര്‍
  • കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ മൊത്തം കടം 25 ബില്യണ്‍ ഡോളര്‍

വാഷിംഗ്ടണ്‍: ബോയിംഗ് 737 മാക്‌സ് പ്രതിസന്ധികള്‍ക്കിടയില്‍ വിവിധ ബാങ്കുകളില്‍ നിന്നും 10 ബില്യണ്‍ ഡോളര്‍ കൂടി വായ്പ തേടി ബോയിംഗ്. നിലവില്‍ ഇതുവരെ ബാങ്കുകളില്‍ നിന്നും ആറ് ബില്യണ്‍ ഡോളര്‍ സമാഹരിച്ച കമ്പനി കൂടുതല്‍ സംഭാവന നേടുന്നത് സംബന്ധിച്ച് വിവിധ ബാങ്കുകളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നാണ് സൂചന.

ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ തുക സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും സൂചനയുണ്ട്. ബോയിംഗിന്റെ 737മാക്‌സ് വിമാനങ്ങള്‍ രണ്ടു തവണ ഗുരുതരമായ അപകടങ്ങളില്‍ അകപ്പെട്ടതോടെയാണ് കമ്പനിയില്‍ പ്രതിസന്ധി രൂക്ഷമായി തീര്‍ന്നത്. 2018ല്‍ ഇന്തോനേഷ്യയിലും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എത്യോപ്യയിലും നടന്ന അപകടങ്ങളില്‍ രണ്ടു വിമാനങ്ങളിലുമായി 346 പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഈ പ്രതിസന്ധി അതിജീവിക്കുന്നതിനിടെയാണ് ബോയിംഗ് വിവിധ ബാങ്കുകളില്‍ നിന്നായി വലിയ തുക കടമെടുക്കാനൊരുങ്ങുന്നത്. ഇത് കമ്പനിയെ കൂടുതല്‍ കടക്കെണിയിലേക്ക്ന യിക്കാനിടയാക്കുമെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. വിമര്‍ശകര്‍ പ്രതിക്ഷതിലും കൂടുതല്‍ തുകയാണിപ്പോള്‍ കമ്പനി വായ്പ തേടിയിരിക്കുന്നത്. ഈ പാദത്തില്‍ 5 ബില്യണ്‍ ഡോളര്‍ ഡെറ്റാണ് ബോയിംഗില്‍ വിപണി ഗവേഷകരായ ജെഫ്രീസ് ഈ മാസമാദ്യം പ്രവചിച്ചിരുന്നത്. എന്നാല്‍ ബോയിംഗിലെ ചെലവ് താങ്ങാവുന്നതിലും മേലെയാകുന്നതിനാല്‍ കമ്പനിക്കു മുന്നില്‍ മറ്റു വഴികളുണ്ടാകുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞയാഴ്ച പുതിയ സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങളും കമ്പനിയില്‍ ഉടലെടുത്തിട്ടുണ്ട്.

ബോയിംഗ് ഈ മാസം പ്രശ്‌നങ്ങള്‍ ഉടലെടുത്ത വിമാനങ്ങളുടെ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ ആയിരക്കണക്കിന് ജോലിക്കാരുടെ തൊഴില്‍ പ്രതിസന്ധിയിലായി. എന്നാല്‍ 737 മാക്‌സ് ജോലിക്കാരെ പിരിച്ചുവിടില്ലെന്നും അവരെ മറ്റു പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോള്‍ ജെറ്റ് വീണ്ടും പറന്നു തുടങ്ങും മുന്‍പായി പൈലറ്റുമാര്‍ സിമുലേറ്റര്‍ പരിശീലനം പൂര്‍ത്തിയാക്കണമെന്നാണ് കമ്പനിയുടെ ഭാഷ്യം. ഈ പരിശീലനത്തിന് കാലതാമസം വരുമെന്നു മാത്രമല്ല, ചെലവേറിയതുമാണ്. കഴിഞ്ഞ വര്‍ഷത്തെ എയര്‍ക്രാഫ്റ്റ് ഓര്‍ഡറുകളിലും ബോയിംഗ് പിന്നോട്ടുപോയി. ഒരു ദശകത്തിനിടെയുള്ള ഏറ്റവും ദുര്‍ബലമായ വില്‍പ്പനയാണ് കഴിഞ്ഞ വര്‍ഷം ബോയിംഗില്‍ രേഖപ്പെടുത്തിയത്. ഇത് ലോകത്തിലെ ഏറ്റവും വലിയ വിമാന നിര്‍മാതാക്കള്‍ എന്ന പദവി കമ്പനിയുടെ മുഖ്യ എതിരാളികളായ യൂറോപ്യന്‍ ഭീമന്‍ എയര്‍ബസ് ഏറ്റെടുക്കാനും കാരണമാക്കി തീര്‍ത്തു. വിമാനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു ബന്ധപ്പെട്ട് ബോയിംഗ് പുതിയ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിരുന്നെങ്കിലും നിയന്ത്രണ സംഘം ഇതില്‍ ഒപ്പുവെക്കുകയോ വിമാനം വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ചെയ്തിട്ടില്ല. മാക്‌സ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാനത്തിന്റെ പറക്കല്‍ നിലച്ചത് കണക്കിലെടുത്ത് നിക്ഷേപകരും കമ്പനിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ല, മൂഡീസ് റേറ്റീംഗിലും ബോയിംഗിന്റെ നില പരുങ്ങലിലാണ്. വിപണിയില്‍ ഒരു മികച്ച തിരിച്ചുവരവ് നടത്താന്‍ ബോംയിംഗിന് ഏറെ പ്രയാസപ്പെടേണ്ടി വരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം അവസാനിച്ച പാദത്തില്‍ 25 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ മൊത്തം കടം. 737 മാക്‌സിന്റെ പറക്കല്‍ നിര്‍ത്തിയതിനെ തുടര്‍ന്ന പ്രതിമാസം ഒരു ബില്യണ്‍ ഡോളര്‍ വീതം കമ്പനിക്ക് നഷ്ടമുണ്ടാകുന്നു. ഉല്‍പ്പാദനം നിര്‍ത്തിവെച്ചിട്ടും കമ്പനിക്ക് ഇതില്‍ നിന്നും കരകയറാനാകുന്നില്ലെന്ന് ജെപി മോര്‍ഗനും ചൂണ്ടിക്കാട്ടുന്നു. സിറ്റിഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച്, വെല്‍സ്ഫാര്‍ഗോ, ജെപി മോര്‍ഗന്‍ എന്നീ ബാങ്കുകളാണ് ബോയിംഗിന് വായ്പ നല്‍കാന്‍ തയാറായിരിക്കുന്ന ബാങ്കുകളുടെ പട്ടികയിലുള്ളത്. ബോയിംഗ് 737 പ്രതിസന്ധി , വിമാനത്തിന്റെ ഫ്യൂസലേജ്, മറ്റ് വിഭാഗങ്ങള്‍ എന്നിവ നിര്‍മിക്കുന്ന സ്പിരിറ്റ് എയ്‌റോ സിസ്റ്റംസ് എന്ന കമ്പനിയേയും വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. ഈ കമ്പനിയില്‍ നിന്നും 2800 പേര്‍ക്കാണ് ഇതുവഴി ജോലി നഷ്ടമായത്. വിമാനത്തിന്റെ എഞ്ചിന്‍ നിര്‍മിച്ചിരുന്ന ജനറല്‍ ഇലക്ട്രിക് കമ്പനിയില്‍ നിന്നും 70 താല്‍ക്കാലിക ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി.

Comments

comments

Categories: FK News
Tags: Boeing