സമാജ്‌വാദി പാര്‍ട്ടിയിലേക്ക് മടങ്ങില്ലെന്ന് ശിവ്പാല്‍

സമാജ്‌വാദി പാര്‍ട്ടിയിലേക്ക് മടങ്ങില്ലെന്ന് ശിവ്പാല്‍

ലക്‌നൗ: മുലായം സിംഗ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ് സമാജ്വാദി പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ പദ്ധതിയില്ലെന്ന് വ്യക്തമാക്കി. മുലായം സിംഗ് യാദവിന്റെ സമ്മതത്തോടെയാണ് പ്രഗതിഷീല്‍ സമാജ്വാദി പാര്‍ട്ടി ലോഹിയ (പിഎസ്പിഎല്‍) രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മുലായത്തിന്റെ സമ്മതത്തോടെയാണ് പിഎസ്പിഎല്‍ രൂപീകരിച്ചത്. ഇപ്പോള്‍ തിരികെ പോകാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ മൂത്ത സഹോദരനെന്ന നിലയില്‍ മാത്രമല്ല, രാഷ്ട്രീയ ഉപദേഷ്ടാവെന്ന നിലയിലും താന്‍ എല്ലായ്‌പ്പോഴും മുലായം സിംഗ് യാദവിനെ ബഹുമാനിക്കുന്നുവെന്നും ശിവ്പാല്‍ യാദവ് പറഞ്ഞു.

2017 ല്‍ സമാജ്വാദി പാര്‍ട്ടി പിളരാന്‍ കാരണമായത് നേതാക്കള്‍ മുലായത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നില്ല എന്നതാണ്. എസ്പിക്ക് ഉത്തര്‍പ്രദേശില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതിന്റെ കാരണവും ഇതാണ്. അല്ലാത്തപക്ഷം അഖിലേഷ് വീണ്ടും മുഖ്യമന്ത്രിയാകുമായിരുന്നു-ശിവ്പാല്‍ പറഞ്ഞു.

Comments

comments

Categories: Politics

Related Articles