സാങ്കേതികവിദ്യ ജീവിതത്തെ നിയന്ത്രിക്കരുതെന്ന് മോദി

സാങ്കേതികവിദ്യ ജീവിതത്തെ നിയന്ത്രിക്കരുതെന്ന് മോദി

ന്യൂഡെല്‍ഹി: വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയെ ഒരു ചങ്ങാതിയായി കാണണമെന്നും എന്നാല്‍ സ്വന്തം ജീവിതത്തെ നിയന്ത്രിക്കാന്‍ അതിനെ അനുവദിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ നടന്ന ‘പരീക്ഷ പെ ചര്‍ച്ച’ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരടങ്ങിയ പ്രേക്ഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ന് സോഷ്യല്‍ മീഡിയയില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗിന് ആധിപത്യമുണ്ട്. അതേസമയം പുറത്തുപോയി വ്യക്തികളുമായി സംവദിക്കാന്‍ കുട്ടികളെ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു. പ്രതിദിനം ഒരു മണിക്കൂറെങ്കിലും സാങ്കേതികവിദ്യയുമായി ബന്ധമില്ലാതെയിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. തികച്ചും സാങ്കേതികവിദ്യയില്ലാതെ വീടുകളുടെ ഒരു മുറി സൂക്ഷിക്കാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മോദി.

Comments

comments

Categories: Politics
Tags: Modi, technology

Related Articles