ഇന്ത്യന്‍ മൂലധനല വിപണികളില്‍ വാങ്ങലിലേക്ക് എഫ്പിഐകള്‍ തിരിച്ചെത്തി

ഇന്ത്യന്‍ മൂലധനല വിപണികളില്‍ വാങ്ങലിലേക്ക് എഫ്പിഐകള്‍ തിരിച്ചെത്തി

യുഎസ്-ചൈന വ്യാപാര കരാര്‍ ഒപ്പിട്ടതിന്റെ അടുത്ത ദിവസമാണ്് ശേഷമാണ് ജനുവരിയില്‍ ഏറ്റവുമധികം എഫ്പിഐ നിക്ഷേപം എത്തിയത്

മുംബൈ: യുഎസ്-ഇറാന്‍ തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഭ്യന്തര സാമ്പത്തിക വെല്ലുവിളികളും വകവയ്ക്കാതെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ജനുവരിയില്‍ ഇന്ത്യന്‍ മൂലധന വിപണികളില്‍ അറ്റ വാങ്ങലിലേക്ക് എത്തി. ആദ്യ രണ്ട് ആഴ്കളിലെ കണക്ക് പ്രകാരം അറ്റ വില്‍പ്പനക്കാരായിരുന്ന എഫ് പി ഐ കളുടെ മനോഭാവത്തില്‍ പ്രധാനമായും യുഎസ്-ചൈന പ്രാഥമിക വ്യാപാര കരാറാണ് മാറ്റമുണ്ടാക്കിയത്.
പുതിയ ഡാറ്റ പ്രകാരം ജനുവരി 1 മുതല്‍ 17 വരെയുള്ള കാലയളവില്‍ 10,200 കോടി രൂപ ഇക്വിറ്റി വിഭാഗത്തില്‍ എഫ്പിഐകള്‍ നിക്ഷേപിച്ചു. ഡെറ്റ് വിഭാഗത്തില്‍ 8,912 കോടി രൂപ പിന്‍വലിക്കുകയും ചെയ്തു. ഇതോടെ 1,288 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഈ മാസം ഇതുവരെ മൂലധന വിപണിയില്‍ എഫ്പി ഐ രേഖപ്പെടുത്തിയിട്ടുള്ളത്.

യുഎസ്-ചൈന വ്യാപാര കരാര്‍ ഒപ്പിട്ടതിന്റെ അടുത്ത ദിവസമാണ് ശേഷമാണ് ജനുവരിയില്‍ ഏറ്റവുമധികം എഫ്പിഐ നിക്ഷേപം എത്തിയതെന്നും ഇത് ഹ്രസ്വകാലത്തേക്ക് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഗ്രോ സഹസ്ഥാപകനും സിഒഒയുമായ ഹര്‍ഷ് ജെയ്ന്‍ പറഞ്ഞു. ലാര്‍ജ് കാപ് ഓഹരികളുടെ മൂല്യം ഉയര്‍ന്നിരിക്കുന്നത്, പണപ്പെരുപ്പ പ്രവണതകള്‍, മറ്റ് സാമ്പത്തിക വെല്ലുവിളികള്‍ക്കൊപ്പം വലിയ ധനക്കമ്മി പ്രതീക്ഷിക്കുന്നത് എന്നിവ കണക്കിലെടുത്ത് ഇന്ത്യന്‍ വിപണിയിലെ നിക്ഷേപങ്ങളില്‍ എഫ്പിഐകള്‍ ജാഗ്രത പുലര്‍ത്തുമെന്നാണ് സാംകോ സെക്യൂരിറ്റീസിലെ ഗവേഷണ വിഭാഗം മേധാവി ഉമേഷ് മേത്ത വിലയിരുത്തുന്നത്.

സര്‍ക്കാരിന്റെ സാമ്പത്തിക സാഹചര്യങ്ങളിലെ പുരോഗതിയും വരാനിരിക്കുന്ന ബജറ്റും എഫ്പി
ഐകളുടെ നിക്ഷേപ പ്രവണത രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിലെ റിസര്‍ച്ച് വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു. കഴിഞ്ഞ ബജറ്റിനെ തുടര്‍ന്ന് രണ്ട് മാസത്തോളം എഫ്പിഐകള്‍ വിറ്റഴിക്കലിലേക്ക് നീങ്ങിയിരുന്നു. ദീര്‍ഘകാല മൂലധന നിക്ഷേപങ്ങള്‍ക്കുള്ള സര്‍ചാര്‍ജാണ് നിക്ഷേപകരെ ബാധിച്ചത്.

സര്‍ചാര്‍ജ് പിന്‍വലിച്ചതിനൊപ്പം കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതും നിക്ഷേപങ്ങളുടെ തിരിച്ചുവരവിന് ഇടയാക്കി. ഇതിനൊപ്പെ യുഎസ് ഫെഡറല്‍ റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകള്‍ ധനനയത്തില്‍ അയവുവരുത്തിയതും അനുകൂലമായി. ഈൗ വര്‍ഷം തുടക്കത്തില്‍ യുഎസ്- ഇറാന്‍ സംഘര്‍ഷം കനത്തത് എല്ലാ ഏഷ്യന്‍ വിപണികളെയും ബാധിച്ചിരുന്നു. നിലവില്‍ സംഘര്‍ഷാവസ്ഥ അയഞ്ഞത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy