കൃത്രിമം കാണിക്കാത്ത കരാറുകാരെ ലഭ്യമാക്കി: മന്ത്രി

കൃത്രിമം കാണിക്കാത്ത കരാറുകാരെ ലഭ്യമാക്കി: മന്ത്രി

ആലപ്പുഴ: നിര്‍മാണത്തില്‍ കൃത്രിമം കാണിക്കാത്ത കരാറുകാരുടെ സേവനം ഉറപ്പു വരുത്താന്‍ കഴിഞ്ഞെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വളഞ്ഞവഴി -അഴീക്കോടന്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

അഴിമതിരഹിതവും സുതാര്യവുമായ നിര്‍മ്മാണം നടക്കുന്നതിനാല്‍ റോഡുകള്‍ ദീര്‍ഘനാള്‍ തകരാതെ നിലനില്‍ക്കും. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ റോഡുകള്‍ ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കാനും അറ്റകുറ്റപണികള്‍ നടത്താനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴ കണക്ടിവിറ്റി റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ ചെലവഴിച്ച് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിഎം & ബിസി നിലവാരത്തിലാണ് റോഡിന്റെ നിര്‍മ്മാണം.

Comments

comments

Categories: FK News
Tags: G Sudhakaran