എയര്‍ടെല്ലും ഭാരതി ആക്‌സയും കൈകോര്‍ക്കുന്നു

എയര്‍ടെല്ലും ഭാരതി ആക്‌സയും കൈകോര്‍ക്കുന്നു
  • 18-54 വയസ്സ് വരെ പ്രായമുളള എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ
  •  പേപ്പര്‍ ജോലികളോ വൈദ്യ പരിശോധനയോ ആവശ്യമില്ല. പോളിസി അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് തല്‍ക്ഷണം ഡിജിറ്റലായി കൈമാറും

കൊച്ചി: പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന് എയര്‍ടെല്ലും ഭാരതി ആക്‌സയും സഹകരിക്കുന്നു. സഹകരണത്തിലൂടെ രണ്ട് ലക്ഷം രൂപ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയോട് കൂടിയ ഏറ്റവും വില കുറഞ്ഞ പ്രീ പെയ്ഡ് പ്ലാനാണ് ഭാരതി എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 179 രൂപയ്ക്ക് എയര്‍ടെല്ലിന്റെ പുതിയ പ്രീ പെയ്ഡ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത് ഏത് നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത വിളി, 2ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയോടൊപ്പം ഭാരതി ആക്സ ലൈഫ് ഇന്‍ഷുറന്‍സിന്റെ രണ്ട് ലക്ഷത്തിന്റെ ലൈഫ് ടേം പരിരക്ഷയും. ഈ പാക്കിന് 28 ദിവസത്തെ കാലാവധിയുണ്ട്.

18-54 വയസ്സ് വരെ പ്രായമുളള എല്ലാ ഉപഭോക്താക്കള്‍ക്കും ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. പേപ്പര്‍ ജോലികളോ വൈദ്യ പരിശോധനയോ ആവശ്യമില്ല. പോളിസി അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് തല്‍ക്ഷണം ഡിജിറ്റലായി കൈമാറും. ഒപ്പം അഭ്യര്‍ത്ഥന പ്രകാരം ഇന്‍ഷുറന്‍സിന്റെ പ്രത്യക്ഷ പകര്‍പ്പ് നല്‍കാനും കഴിയും. കുറച്ച് മിനിട്ടിനുളളില്‍ ഏതെങ്കിലും എയര്‍ടെല്‍ റീട്ടെയ്ല്‍ സ്റ്റോറിലോ അല്ലെങ്കില്‍ എയര്‍ടെല്‍ താങ്ക്സ് ആപ്ലിക്കേഷനിലോ മുഴുവന്‍ പ്രക്രിയയും ഡിജിറ്റലായി വിതരണം ചെയ്യും. തങ്ങളുടെ ടേം ഇന്‍ഷുറന്‍സ് ഉള്‍ക്കൊണ്ടുളള നൂതന പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് പുതിയ ഓഫറിലേക്ക് എത്തിച്ചതെന്ന് ഭാരതി എയര്‍ടെര്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശശ്വാത് ശര്‍മ പറഞ്ഞു. ഭാരതി എയര്‍ടെല്ലുമായി പങ്കാളിയാകാനും ഉപഭോക്താക്കള്‍ക്ക് സുരക്ഷാ പരിരക്ഷ വാഗ്ദാനം നല്‍കാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് ഭാരതി ആക്സാ ലൈഫ് ഇന്‍ഷുറന്‍സിന്റെ മാനേജിംഗ് ഡയറക്ടറും സിഇഓയുമായ വികാസ് സേത്ത് പറഞ്ഞു.

Comments

comments

Categories: FK News