ബ്രാന്‍ഡിംഗില്‍ അരുതാത്ത 7 കാര്യങ്ങള്‍

ബ്രാന്‍ഡിംഗില്‍ അരുതാത്ത 7 കാര്യങ്ങള്‍

ഒരു സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്ന വേളയില്‍, ഒരു പക്ഷേ ആ സ്ഥാപനത്തിന്റെ ആശയം സംരംഭകന്റെ മനസ്സില്‍ ഉടലെടുക്കുന്ന വേളയില്‍ത്തന്നെ ചിന്തിച്ചു തുടങ്ങേണ്ട ഒരു പദമാണ് ബ്രാന്‍ഡിംഗ്. വിപണിയില്‍ എത്തിക്കുന്ന ഉല്‍പ്പന്നമോ സേവനമോ ജനങ്ങളിലേക്കെത്തിക്കുന്നതിനും സാര്‍വത്രികമാക്കുന്നതിനും ബ്രാന്‍ഡിംഗ് സഹായിക്കുന്നു. ബ്രാന്‍ഡ് പ്രൊമോഷന്‍ എന്നത് ഒരു സംരംഭത്തെ വളര്‍ത്തിയെടുക്കുന്ന പ്രധാനമാര്‍ഗമാണ്. ഓണ്‍ലൈന്‍ , ഓഫ്‌ലൈന്‍ ബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ ഇന്ന് ഒരേ പോലെ വിപണി പിടിക്കുന്ന അവസ്ഥയില്‍ ബ്രാന്‍ഡിംഗില്‍ ചെയ്യാന്‍ പാടില്ലാത്തതായ ചില കാര്യങ്ങളെക്കുറിച്ചും ബോധവാന്മാരാകേണ്ടതുണ്ട്. കേവലം പരസ്യം നല്‍കുക എന്നതിനപ്പുറം ബ്രാന്‍ഡിംഗ് ഒരു ബിസിനസിന്റെ വ്യക്തിത്വത്തെ നിര്‍വചിക്കുന്ന നടപടിയാണ്. അതിനാല്‍ ഓരോ ചുവടും സശ്രദ്ധം വീക്ഷിക്കണം.

ബ്രാന്‍ഡിംഗ് എന്നത് ഇന്ന് സംരംഭകലോകത്തിന് ഏറെ സുപരിചിതമായ ഒരു വാക്കാണ്. ഒരു സംരംഭത്തിന്റെ വിജയവും പരാജയവും ഇന്ന് ബ്രാന്‍ഡിംഗിനെ കൂടി ആശ്രയിച്ചാണ് ഇരിക്കുന്നത്. ബ്രാന്‍ഡിംഗ് പരാജയം ഉല്‍പ്പന്നത്തിന്റെ വ്യക്തിത്വത്തെ തന്നെ ബാധിക്കുകയും ഉല്‍പ്പന്നം വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെടേണ്ടി വരികയും ചെയ്യുന്നു.അതിനാലാണ് പല സ്ഥാപനങ്ങളും തങ്ങളുടെ മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെ ബ്രാന്‍ഡിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് എന്ന് പുനര്‍ നാമകരണം ചെയ്തിരിക്കുന്നത്. ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും ഇന്ന് അത്രമാത്രം പരസ്പരം ഇടകലര്‍ന്ന അവസ്ഥയിലാണ്. ഉല്‍പ്പന്നങ്ങളുടെ പരസ്യം നല്‍കുന്നതാണ് ബ്രാന്‍ഡിംഗ് എന്ന നിസ്സാരമായ കാഴ്ചപ്പാടില്‍ നിന്നും സ്ഥാപനങ്ങള്‍ ഇപ്പോള്‍ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പകരം ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നത് കോര്‍പ്പറേറ്റ് ബ്രാന്‍ഡിംഗിലാണ്. സ്ഥാപനത്തിന്റെ പേര് നന്നായാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മറ്റ് പരസ്യങ്ങള്‍ ആവശ്യമില്ല എന്ന നിലപാടിലാണ് സംരംഭകര്‍. പരസ്യമല്ല ബ്രാന്‍ഡിംഗ് എന്ന തിരിച്ചറിവിലേക്ക് സംരംഭകര്‍ എത്തിയിടത്താണ് ഒരു സംരംഭത്തിന്റെ യഥാര്‍ത്ഥ വിജയം ആരംഭിക്കുന്നത്. പരസ്യങ്ങളിലൂടെയും ഓഫറുകളിലൂടെയും ഉപഭോക്താവിനെ പ്രലോഭിപ്പിക്കുകയും ഉല്‍പ്പന്നത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്ന മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ നേരെ വിപരീതമാണ് ബ്രാന്‍ഡിംഗ്.അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഭാഗമാണിത്. ലോഗോ ഡിസൈനിംഗ് മുതല്‍ കാമ്പയിനിംഗ് വരെ ബ്രാന്‍ഡിംഗില്‍ അരുതാത്ത 7 കാര്യങ്ങള്‍ നോക്കാം

എതിരാളികളെ നോക്കേണ്ട കാര്യമില്ല

ബിസിനസില്‍ എതിരാളിയേക്കല്‍ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. അവരുടെ വിജയം വിലയിരുത്തുകയുമാകാം. എന്നാല്‍ ഒരിക്കലും ബ്രാന്‍ഡിംഗ് സംബന്ധമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നിങ്ങളുടെ എതിരാളികള്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കരുത്. അങ്ങനെ ചിന്തിക്കുന്നത് ശരിയല്ല എന്ന് ഒരു വിഭാഗം ആളുകള്‍ പറഞ്ഞേക്കാം. എന്നാല്‍ ബ്രാന്‍ഡ് പരാജയപ്പെടാനുള്ള ഒരു പ്രധാന കാരണം എതിരാളികള്‍ സഞ്ചരിക്കുന്ന അതെ പാതയില്‍ സഞ്ചരിച്ച് ബ്രാന്‍ഡിംഗ് നടത്തുന്നതാണ്. എതിരാളികളെ കണ്ടല്ല, നിങ്ങള്‍ നിങ്ങളുടെ കഴിവില്‍ ഉരച്ചാണ് സ്ഥാപനം ആരംഭിച്ചത് എന്നും ഉപഭോക്താക്കളോട് അതിന്റെതായ കടപ്പാടുണ്ട് എന്നും മനസിലാക്കുക. അതിനാല്‍ എതിരാളികളുടെ പിന്നാലെ പോകാതെ, ബ്രാന്‍ഡ് വികസനം ആരംഭിക്കുന്നിടത്താണ് അതുല്യമായ ബ്രാന്‍ഡ് ഓഫറിംഗ് നടത്തേണ്ടതെന്ന് മനസിലാക്കി പ്രവര്‍ത്തിക്കുക. സ്വന്തം കഴിവുകളില്‍ അധിഷ്ഠിതമായി മാത്രം ബ്രാന്‍ഡ് വിഭാവനം ചെയ്യുക. വാഗ്ദാനം ചെയ്യുന്ന കാര്യനഗല്‍ അതെ പോലെ തന്നെ നടപ്പിലാക്കാന്‍ ശീലിക്കുക. ബ്രാന്‍ഡിംഗിന്റെ ഏറ്റവും വലിയ ഘടകമാണ് വിശ്വസനീയത. ഒരിക്കലും അത് നഷ്ടപ്പെടാനുള്ള ഇട വരുത്താതിരിക്കുക

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക

ബ്രാന്‍ഡിംഗില്‍ നൂറു ശതമാനം സത്യസന്ധമായിരിക്കുക എന്നതാണ് പുതിയ ആശയം.അതായത് ബിസിനസ് ലാഭത്തിനു വേണ്ടി കൃത്രിമ യുഎസ്പികള്‍ ഉണ്ടാക്കിയെടുക്കുക, നല്‍കാത്ത സേവനം ഉറപ്പ് നല്‍കുക, ഇല്ലാത്ത സംവിധാനങ്ങള്‍ ഓഫര്‍ ചെയ്യുക തുടങ്ങിയവ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. നിശ്ചിത ദിവസത്തിനുള്ളില്‍ വെളുക്കും, പ്രായം കുറയും തുടങ്ങിയ വാചകങ്ങളോടെ എത്തുന്ന ചില സോപ്പിന്റെയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും പരസ്യങ്ങള്‍ ഉപഭോക്താക്കള്‍ ഒരു വിലയും നല്‍കാതെ തള്ളിക്കളയുന്നത് ഇതിനുദാഹരണമാണ്. കമ്പനികള്‍ അവരുടെ ബ്രാന്‍ഡ് നിര്‍വചിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിത്.മറ്റു ബ്രാന്‍ഡുകളെ തള്ളിപ്പറയുന്നതും ശരിയായ ബ്രാന്‍ഡിംഗ് രീതിയില്ല. നിങ്ങളുടെ കൈവശമുള്ളതിനെ ബ്രാന്‍ഡ് ചെയ്യുക എന്നതില്‍ ഉപരിയായി മറ്റുബ്രാന്‍ഡുകളുടെ ഗുണനിലവാരത്തേയോ വില്‍പ്പനയെയോ കുറിച്ച് പരാമര്‍ശിക്കേണ്ട ആവശ്യം ഇല്ല എന്ന് മനസിലാക്കുക. തെളിയിക്കാന്‍ കഴിയുന്ന യുഎസ്പി സൃഷ്ടിക്കുക. അത് ഉല്‍പ്പന്ന നിലവാരം, സേവന മികവ്, ലീഡ് സമയം എന്നിവ കേന്ദ്രീകരിച്ചുള്ളതാകുക. ബ്രാന്‍ഡ് വാഗ്ദാനത്തെ പിന്തുണയ്ക്കുന്നതിനായുള്ള ഡാറ്റകള്‍ സൂക്ഷിക്കുക. വ്യാജ ബ്രാന്‍ഡിംഗില്‍ വീണു മനസുമടുത്ത ഒരു ഉപഭോക്താവ് പിന്നീട് നിങ്ങളിലേക്ക് തിരിച്ചെത്തും എന്ന് കരുതരുത്.

ആളുകളെ ആകര്‍ഷിക്കുകയല്ല പ്രധാനം

ബ്രാന്‍ഡിംഗില്‍ ടാഗ്‌ലൈനുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാല്‍ പലപ്പോഴും പല സ്ഥാപനങ്ങളും ആളുകളെ ആകര്‍ഷിക്കുന്ന രീതിയില്‍ മാത്രം ടാഗ്‌ലൈനുകള്‍ സൃഷ്ടിക്കുന്നു. മനസിലാക്കേണ്ട കാര്യം എന്തെന്നാല്‍ ഏത് വിധേനയും ആളുകളെ ആകര്‍ഷിക്കുക എന്നതില്‍ മാത്രമല്ല കാര്യം. മറിച്ച് വില്‍പന വര്‍ധിപ്പിക്കുക, എക്കാലത്തും നിലനില്‍ക്കുന്ന ഉപഭോക്താക്കളെ സൃഷ്ടിച്ചെടുക്കുക, ബ്രാന്‍ഡ് വിസിബിലിറ്റി വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാം തന്നെ ആവശ്യമാണ്. പലപ്പോഴും രസകരവും ബുദ്ധിപരവും ആകര്‍ഷകവുമായ ഒരു ടാഗ്‌ലൈന്‍ സൃഷ്ടിക്കുന്നതില്‍ ബ്രാന്‍ഡുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. എന്നാല്‍ ഇവ കണ്ടു മറന്നു പോകുന്നു എന്ന നിലക്കുള്ള കാര്യങ്ങളായി ചുരുങ്ങുന്നു . ഈ അവസ്ഥ മാറി ഉപഭോക്താക്കളുടെ വാങ്ങല്‍ ശീലങ്ങളില്‍ മാറ്റം വരുത്താനോ അവരുടെ പര്‍ച്ചേസിംഗ് പരിഗണനയിലേക്ക് പ്രസ്തുത ബ്രാന്‍ഡിനെ ഉള്‍പ്പെടുത്താനോ കഴിയണം. അതിനാല്‍ ബിസിനസ്സിനെ ശരിക്കും നിര്‍വചിക്കുന്ന ഒരു ടാഗ്‌ലൈന്‍ സൃഷ്ടിക്കുക. നിങ്ങളുടെ ബ്രാന്‍ഡ് യഥാര്‍ത്ഥത്തില്‍ നിര്‍വചിച്ചിരിക്കുമ്പോള്‍ മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ.

തൊഴിലാളികള്‍ പിന്തുണക്കുമെന്ന ധാരണവേണ്ട

വളരെ പ്രചോദനകരമായ രീതിയില്‍ വര്‍ണാഭമായി ഒരു ബ്രാന്‍ഡ് ലോഞ്ചിംഗ് നടത്തിയാല്‍ ഉടനെ തൊഴിലാളികള്‍ നിങ്ങളുടെ ബ്രാന്‍ഡിനെ പിന്തുണക്കും എന്ന പ്രതീക്ഷ വേണ്ട. പ്രചോദനാത്മകവും പ്രചോദനാത്മകവുമായ ഒരു ബ്രാന്‍ഡ് സമാരംഭത്തിനായി നിങ്ങള്‍ക്ക് ഒരു വലിയ തുക ചെലവഴിക്കാന്‍ കഴിയും. എന്നാല്‍ തൊഴിലാളികളെ കൂടെ നിര്‍ത്താന്‍ കഴിയണമെന്നില്ല. അതിനാല്‍ ബ്രാന്‍ഡ് ലോഞ്ചിംഗില്‍ തൊഴിലാളികളെ പ്രധാന ഘടകമാക്കുക. ഇത് അവരുടെ ബ്രാന്‍ഡായി അവതരിപ്പിക്കുക. ബ്രാന്‍ഡിന്റെ ആരംഭം എല്ലാവര്‍ക്കും ആവേശകരമായ സമയമായിരിക്കണം. ഇതൊരു പുതിയ തുടക്കമാണ്, വിജയിക്കാന്‍ എല്ലാവരുടെയും സഹായസഹകരണം ആവശ്യമാണ് എന്നത് തുറന്ന് അറിയിക്കുക. ബ്രാന്‍ഡിനെ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റുക. ബ്രാന്‍ഡിംഗ് എന്നാല്‍ പണം ചെലവിട്ട് നടത്തുന്ന ഒരു പ്രവര്‍ത്തി മാത്രമല്ലെന്നും അത് തൊഴിലാളികളുടെ കൂട്ടുത്തരവാദിത്വമാണെന്നും മനസിലാക്കുക.

പറഞ്ഞു പറ്റിക്കരുത്

ഒരു കാര്യം നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയില്ല, അല്ലെങ്കില്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായാല്‍ നിങ്ങളുടെ സ്റ്റാഫിന് വാഗ്ദാനങ്ങള്‍ നല്‍കരുത്. പുതിയ ബ്രാന്‍ഡാകാനുള്ള ആവേശത്തില്‍ കമ്പനിയുടെ മെച്ചത്തിനായി കാര്യങ്ങള്‍ മറച്ചു വയ്ക്കുകയും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറയുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത് ഗുണത്തേക്കാള്‍ ഏറെ ഭാവിയില്‍ ദോഷം ചെയ്യും എന്ന് മനസിലാക്കാന്‍ പലരും മറക്കുന്നു. സ്ഥാപനത്തിന്റെ അധികാര പദവിയില്‍ ഇരിക്കുന്ന ആളോട് സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് മതിപ്പ് ഇല്ലാതാകുന്നു. അത് ബ്രാന്‍ഡിംഗിനെ ബാധിക്കുന്നു. ബ്രാന്‍ഡിംഗ് എന്നത് യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ള കാര്യമാണെങ്കിലും അത് വീടിനുള്ളില്‍ നിന്ന് തന്നെ ആരംഭിക്കണം. എപ്പോള്‍ ചെയ്യണമെന്ന് നിര്‍ണ്ണയിക്കുന്ന ഒരു നിയമവുമില്ല. ഒരേയൊരു ചട്ടം ഒരു പ്ലാന്‍ ഉണ്ടായിരിക്കുകയും നീങ്ങുകയും ചെയ്യുക എന്നതാണ് പ്രധാനം. അതിനാല്‍ സ്ഥാപനത്തിനകത്തുള്ളവരോട് ബഹുമാനക്കുറവോ എതിര്‍പ്പോ ഒന്നും തന്നെ വച്ച് പുലര്‍ത്തുന്നതില്‍ കാര്യമില്ല.

ബ്രാന്‍ഡ് വിജയിച്ചു എന്ന അമിത പ്രതീക്ഷ

ബ്രാന്‍ഡ് വിപണിയില്‍ എത്തി ഒരു വര്‍ഷം പിന്നിട്ട ഉടനെ എല്ലാവരും തങ്ങളുടെ ബ്രാന്‍ഡിലാണ് ജീവിക്കുന്നതെന്നും നിങ്ങളുടെ ബ്രാന്‍ഡ് വാഗ്ദാനം പാലിക്കുന്നുണ്ടെന്നും കരുതരുത്.പരസ്യങ്ങളും പ്രചാരണങ്ങളും കാമ്പയിനുകളും വിപണി പിടിക്കുന്നുണ്ട് എന്നത് സത്യമായിരിക്കും. എന്ന് കരുതി ബ്രാന്‍ഡ് വിജയമാണ് എന്ന് കരുതരുത്. ഒരു വര്‍ഷമെന്നത് ഒരു ബ്രാന്‍ഡിന്റെ വിജയത്തെ സംബന്ധിച്ച വളരെ കുറഞ്ഞ സമയമാണ്. അതിനാല്‍ അമിതമായ ആത്മവിശ്വാസം ബ്രാന്‍ഡ് വിജയത്തെ പിന്നോട്ടടിക്കും. എല്ലാവരും ബ്രാന്‍ഡ് മനസിലാക്കുകയും കാഴ്ചപ്പാട് വ്യക്തമാവുകയും ചെയ്യുമ്പോള്‍, തീരുമാനങ്ങള്‍ എടുക്കാന്‍ എളുപ്പമാണ്. അതിനാല്‍ വിജയം ആഘോഷിക്കുന്നതിനു പകരം വരുന്ന വര്‍ഷങ്ങളെ മുന്‍നിര്‍ത്തി ബ്രാന്‍ഡ് സജീവമായി നിലനിര്‍ത്തുക. നിങ്ങളുടെ ബ്രാന്‍ഡിനെ പിന്തുണയ്ക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കുക.

ബ്രാന്‍ഡ് ആന്തരികമായി പ്രൊമോട്ട് ചെയ്യാന്‍ മറക്കരുത്

നിങ്ങളുടെ ഉപഭോക്താക്കളെ അവരുടെ വിശ്വാസ്യത നേടുന്നതിനും നിലനിര്‍ത്തുന്നതിനും ബ്രാന്‍ഡില്‍ താല്‍പര്യം വര്‍ധിപ്പിക്കുന്നതിനുമായി സ്ഥാപനത്തിനകത്തും പുറത്തും ആത്മാര്‍ത്ഥമായ ബ്രാന്‍ഡിംഗ് വര്‍ക്കുകള്‍ അനിവാര്യമാണ്. ആന്തരിക ബ്രാന്‍ഡ് പ്രമോഷന്‍ എന്നതിന്റെ ആവശ്യകത ഇവിടെയാണ് വര്‍ധിക്കുന്നത്. സ്ഥാപനത്തിനകത്തും പുറത്തും അഭിമാനത്തോടെ നിങ്ങളുടെ ബ്രാന്‍ഡ് സ്റ്റേറ്റ്‌മെന്റ് പോസ്റ്റുചെയ്യുക. നിങ്ങളുടെ ബ്രാന്‍ഡ് എല്ലായിടത്തും ദൃശ്യമായിരിക്കണം. ഏത് അവസ്ഥയിലും ആര്‍ക്കും കണ്ടെത്താന്‍ കഴിയുന്ന രീതിയില്‍ സുപരിചിതമാകത്തക്ക രീതിയില്‍ ബ്രാന്‍ഡിനെ പ്ലീസ് ചെയ്യുക. ഇതിന് ബ്രാന്‍ഡിംഗ് വിദഗ്ധരുടെ സഹായം തേടാവുന്നതാണ്.നിങ്ങളുടെ ബ്രാന്‍ഡ് നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സ്വത്താണെന്നും നിങ്ങള്‍ ബിസിനസ്സില്‍ ഏര്‍പ്പെടാനുള്ള കാരണമാണിതെന്നും ഓര്‍മ്മിക്കുക. അനാവശ്യമായ പരസ്യ പ്രചാരണങ്ങള്‍ ബ്രാന്‍ഡിന്റെ വിശ്വാസ്യത കുറയ്ക്കും എന്ന ബോധ്യത്തോടെ മാത്രം പരസ്യം കൊണ്ടുവരിക.

Categories: Business & Economy, Slider
Tags: branding