മൂന്നാം പാദത്തില്‍ 5ജി എത്തിക്കാന്‍ മലേഷ്യയുടെ ശ്രമം

മൂന്നാം പാദത്തില്‍ 5ജി എത്തിക്കാന്‍ മലേഷ്യയുടെ ശ്രമം

കോലാലംപൂര്‍: 2020ന്റെ മൂന്നാം പാദത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ശ്രമിക്കുന്നത് എന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. 5ജിയുടെ പ്രദര്‍ശന പ്രൊജക്റ്റുകള്‍ വടക്കന്‍ കേദാ സംസ്ഥാനത്ത് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവനങ്ങളുടെ പുതിയ നിരയ്ക്ക് തുടക്കമിടാനും മാനുഫാക്ചറിംഗിലെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും 5ജിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ഏപ്രിലില്‍ 5ജിക്കായുള്ള പദ്ധതിക്ക് തുടക്കമിട്ടതിനു ശേഷം നടപടികള്‍ കൃത്യമായി പുരോഗമിക്കുകയാണ്. അതിവേഗം വളരുന്ന സാങ്കേതിക വിദ്യകള്‍ കരസ്ഥമാക്കാനും അത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാനും മലേഷ്യ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘5ജി യുടെ സംയോജനം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഉല്‍പ്പാദനം, സ്മാര്‍ട്ട് ഗതാഗതം, ടൂറിസം തുടങ്ങിയ വിവിധ വ്യവസായ മേഖലകളിലെ ഡിജിറ്റല്‍ മുന്നേറ്റത്തിന് പുതിയ അവസരങ്ങള്‍ നല്‍കുന്നു, ‘ മഹാതിര്‍ പറഞ്ഞു.

നിലവില്‍ ദക്ഷിണ കൊറിയ, ചൈന, യുഎസ് തുടങ്ങി ഏതാനും രാഷ്ട്രങ്ങളില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ 5ജി സേവനങ്ങള്‍ ലഭ്യമാകുന്നുണ്ട്. ഇന്ത്യയും ഉടന്‍ 5ജി പരീക്ഷണങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Comments

comments

Categories: FK News
Tags: 5G, Malaysia