റിക്കി ബ്രാബെക്, കാര്‍ലോസ് സെയ്ന്‍സ് ഡാക്കര്‍ ജേതാക്കള്‍

റിക്കി ബ്രാബെക്, കാര്‍ലോസ് സെയ്ന്‍സ് ഡാക്കര്‍ ജേതാക്കള്‍

ടിവിഎസിന്റെ അഡ്രിയാന്‍ മെറ്റ്‌ഗേ പന്ത്രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു

റിയാദ്: ഈ വര്‍ഷത്തെ ഡാക്കര്‍ റാലി സമാപിച്ചു. ബൈക്ക് വിഭാഗത്തില്‍ റിക്കി ബ്രാബെക്, കാര്‍ വിഭാഗത്തില്‍ കാര്‍ലോസ് സെയ്ന്‍സ് എന്നിവര്‍ കിരീടം നേടി. ഡാക്കര്‍ റാലി ജയിക്കുന്ന ആദ്യ അമേരിക്കനാണ് റിക്കി ബ്രാബെക്. സ്പാനിഷ് ഡ്രൈവറായ കാര്‍ലോസ് സെയ്ന്‍സ് കാര്‍ വിഭാഗത്തില്‍ ഇത്തവണ മൂന്നാം കിരീടമാണ് സ്വന്തമാക്കിയത്. ബൈക്ക് വിഭാഗത്തില്‍ ഷെര്‍ക്കോ ടിവിഎസിന്റെ അഡ്രിയാന്‍ മെറ്റ്‌ഗേ പന്ത്രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

സൗദി അറേബ്യയില്‍ ഇതാദ്യമായാണ് ഡാക്കര്‍ റാലി സംഘടിപ്പിക്കുന്നത്. ജനുവരി 5 ന് ജിദ്ദയില്‍നിന്ന് ആരംഭിച്ച ഡാക്കര്‍ റാലിയുടെ 42 ാമത് എഡിഷന്‍ ജനുവരി 17 ന് കിഡിയയിലാണ് സമാപിച്ചത്. പന്ത്രണ്ട് റൗണ്ടുകളിലായാണ് റാലി സംഘടിപ്പിച്ചത്. നിര്‍ദ്ദിഷ്ട വഴിയില്‍ വാതക പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ അവസാന റൗണ്ട് വെട്ടിക്കുറച്ചിരുന്നു. അവസാന റൗണ്ടില്‍ 167 കിലോമീറ്റര്‍ മാത്രമാണ് മല്‍സരം നടന്നത്.

ബൈക്ക്, കാര്‍ വിഭാഗങ്ങള്‍ കൂടാതെ ട്രക്ക്, ക്വാഡ്, എസ്എസ്‌വി (സൈഡ് ബൈ സൈഡ് വെഹിക്കിള്‍സ്) എന്നീ വിഭാഗങ്ങളിലും മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

Comments

comments

Categories: Auto