പക്ഷാഘാതരോഗികള്‍ക്ക് ഹൃദ്രോഗസാധ്യത കൂടുതല്‍

പക്ഷാഘാതരോഗികള്‍ക്ക് ഹൃദ്രോഗസാധ്യത കൂടുതല്‍

പക്ഷാഘാതം സംഭവിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ ഹൃദയാഘാതം പോലുള്ള മാരക ഹൃദ്രോഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒരു പുതിയ പഠനം പറയുന്നു. സ്‌ട്രോക്ക് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണം, ഹൃദയ സംബന്ധമായ അസുഖങ്ങളില്ലാത്തവരില്‍, പക്ഷാഘാതത്തിന് ശേഷം ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത അല്ലാത്തവരെ അപേക്ഷിച്ച് 20 മടങ്ങ് കൂടുതലാണ്. ഇത് സ്ത്രീകളില്‍ 23 മടങ്ങും പുരുഷന്മാരില്‍ 25 മടങ്ങുമാണെന്നു കണക്കാക്കപ്പെടുന്നു.

രോഗങ്ങളില്‍ ഹൃദയാഘാതം, നെഞ്ചുവേദന, ഹൃദയസ്തംഭനം, ഹൃദ്രോഗമരണം എന്നിവ ഉള്‍പ്പെടുന്നു. ഈ അപകടസാധ്യത 30 ദിവസത്തിനുശേഷം കുറഞ്ഞു വരുന്നു, പക്ഷേ ഒരു സ്‌ട്രോക്ക് കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷവും, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഹൃദ്രോഗത്തിന് ഇരട്ടി അപകടസാധ്യത നിലനില്‍ക്കുന്നതായി പഠനം പറയുന്നു. സാധ്യതാഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍,പക്ഷാഘാതം, ഏറ്റവുമടുത്ത ഹൃദ്രോഗകാരണമായി കണക്കാക്കാമെന്ന് കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ലൂസിയാനോ സ്പോസാറ്റോ പറഞ്ഞു. ഹൃദയാഘാതവും സ്‌ട്രോക്കുമായി അടിസ്ഥാനപരമായിത്തന്നെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന് തെളിവുണ്ടെന്ന് വിശ്വസിക്കാന്‍ ഇത് പ്രേരിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഠനത്തിനായി ഒന്റാറിയോയില്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ള 90,000-ത്തിലധികം മുതിര്‍ന്നവര്‍ക്കായി ഐ.സി.ഇ.എസ് ഡാറ്റ ഗവേഷണ സംഘം പരിശോധിച്ചു. പക്ഷാഘാതം ബാധിച്ച 20,000 പേരെയും പക്ഷാഘാതമില്ലാത്ത 70,000 വ്യക്തികളെയും രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചു. സ്‌ട്രോക്ക് മൂലമുണ്ടാകുന്ന മസ്തിഷ്‌ക ക്ഷതം ഹൃദയത്തിന്റെ ഇടത് ആട്രിയത്തിലെ വീക്കത്തിലേക്കും വടുക്കളിലേക്കും നയിക്കുന്നുവെന്ന് തെളിഞ്ഞു. ഹൃദയാഘാതം, ഹൃദയസ്തംഭനം, കാര്‍ഡിയാക് അരിഹ്മിയ തുടങ്ങി നിരവധി ഹൃദ്രോഗങ്ങള്‍ക്ക് അറിയപ്പെടുന്ന ഘടനാപരമായ അസാധാരണതകളാണ് ഈ മാറ്റങ്ങള്‍. ഈ വിവരം ആരോഗ്യവിദഗ്ധരെ അറിയിക്കാനും പക്ഷാഘാതം സംഭവിച്ച രോഗികളില്‍ ഹൃദ്രോഗലക്ഷണങ്ങള്‍ കാണുന്നതു സംബന്ധിച്ച ജാഗ്രത പുലര്‍ത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Health