അല്‍ ഹിലാല്‍ ബാങ്കിന്റെ ഇസ്ലാമിക് ഇന്‍ഷുറന്‍സ് ബിസിനസ് വില്‍ക്കാന്‍ ധാരണ

അല്‍ ഹിലാല്‍ ബാങ്കിന്റെ ഇസ്ലാമിക് ഇന്‍ഷുറന്‍സ് ബിസിനസ് വില്‍ക്കാന്‍ ധാരണ

അബുദാബി: അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അല്‍ ഹിലാല്‍ ബാങ്ക് കമ്പനിക്ക് കീഴിലുള്ള ഇസ്ലാമിക് ബാങ്കിംഗ് ഇന്‍ഷുറന്‍സ് സിറാജ് ഹോള്‍ഡിംഗിന് വില്‍ക്കാന്‍ സമ്മതം അറിയിച്ചു. ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ ഇടപാട് പൂര്‍ത്തിയാകും.

ഡിജിറ്റല്‍ ചാനലുകളിലൂടെ ഉന്നത നിലവാരത്തിലുള്ള റീറ്റെയ്ല്‍ ബാങ്കിംഗ് സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അപ്രധാനമായ ബിസിനസുകള്‍ അവസാനിപ്പിക്കാനുമുള്ള അല്‍ ഹിലാല്‍ ബാങ്കിന്റെ തീരുമാനമാണ് അല്‍ ഹിലാല്‍ തകഫുള്‍ എന്ന പേരിലുള്ള ഇസ്ലാമിക് ഇന്‍ഷുറന്‍സ് സിറാജ് ഹോള്‍ഡിംഗിന് വില്‍ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. അല്‍ ഹിലാല്‍ ബാങ്കിന്റെയോ എഡിസിബി ബാങ്കിന്റെയോ ലാഭത്തെ ഇടപാട് ബാധിക്കുകയില്ലെന്ന് അല്‍ ഹിലാല്‍ ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു.

Comments

comments

Categories: Arabia