വിഷനറി ഓഹരി വില്‍പ്പനയ്ക്ക് കാര്‍ലൈല്‍

വിഷനറി ഓഹരി വില്‍പ്പനയ്ക്ക് കാര്‍ലൈല്‍

അമേരിക്കയിലെ പ്രമുഖ സ്വകാര്യ വായ്പാ സ്ഥാപനമായ കാര്‍ലൈല്‍ ഗ്രൂപ്പ് വിഷനറി ആര്‍സിഎം ഇന്‍ഫോടെക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. 2017ലാണ് കാര്‍ലൈല്‍ ഗ്രൂപ്പ്, തങ്ങളുടെ ഏഷ്യയിലെ ഏറ്റവും വലിയ നാലാമത്തെ നിക്ഷേപം എന്ന നിലയില്‍ വിഷനറിയിലെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തത്. 200- 300 ദശലക്ഷം ഡോളറിന് വിഷനറിയിലെ തങ്ങളുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനാണ് നിലവില്‍ കമ്പനിയുടെ നീക്കം.

വില്‍പ്പനയുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ക്രെഡിറ്റ് സൂസെയെ നിയമിച്ചു. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിഷനറി ആര്‍സിഎമ്മില്‍ മൂവായിരത്തോളം ജോലിക്കാരാണുള്ളത്. മിനസോട്ട, ഫ്‌ളോറിഡ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ മൂന്ന് ആഗോള ശാഖകളുമുണ്ട്. എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേമന്റ് സര്‍വീസസ് ലിമിറ്റഡിലെ ഓഹരികള്‍ ഈ വര്‍ഷം വില്‍ക്കാനും കാര്‍ലൈലിന് പദ്ധതിയുണ്ട്.

Comments

comments

Categories: FK News