ഫ്‌ളിപ്പ്കാര്‍ട്ടില്‍ പച്ചക്കറിവിതരണം

ഫ്‌ളിപ്പ്കാര്‍ട്ടില്‍ പച്ചക്കറിവിതരണം

പ്രാരംഭപദ്ധതിയുടെ ഭാഗമായി ഫഌപ്പ്കാര്‍ട്ട് ഹൈദരാബാദില്‍ പഴം, പച്ചക്കറി വിതരണത്തിന് തുടക്കമിട്ടു. വിപണിയിലെ പ്രാദേശിക വെന്‍ഡര്‍മാരുമായി പങ്കാളിത്തം സ്ഥാപിച്ചാണ് വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് ഭീമന്‍ പരീക്ഷണ അടിസ്ഥാനത്തില്‍ പുതിയ വിതരണത്തിന് തുടക്കമിട്ടിരിക്കുന്നത്.

പുതിയ രജിസ്റ്റേഡ് കമ്പനിയുടെ കീഴില്‍ ഫുഡ് റീട്ടെയ്ല്‍ രംഗത്തേക്ക് കടക്കുന്നതിന് മുന്നോടിയായാണ് കമ്പനി പുതിയ രംഗത്ത് പരീക്ഷണം നടത്തിയിരിക്കുന്നത്. പുതിയ റീട്ടെയ്ല്‍ കമ്പനിയുടെ ലൈസന്‍സിംഗ് പരിപാടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ വേകൂള്‍ ഫുഡ്‌സ് ആന്‍ഡ് പ്രോഡക്റ്റ്‌സ്, മറ്റു ചില സ്ഥാപനങ്ങള്‍ എന്നിവയുമായി പങ്കാളിത്തം സ്ഥാപിച്ചിരിക്കുന്ന ഫഌപ്പ്കാര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ നിന്‍ജാകാര്‍ട്ടില്‍ നിക്ഷേപം നടത്തിയിരുന്നു.

Comments

comments

Categories: FK News