ആന്‍ഡ്രോയ്ഡ് ടിവിയുമായി തോംസണ്‍

ആന്‍ഡ്രോയ്ഡ് ടിവിയുമായി തോംസണ്‍

ഇന്ത്യയില്‍ ടിവി നിര്‍മാണത്തിനായി തോംസണിന് ആന്‍ഡ്രോയ്ഡ് ലൈസന്‍സ്. ഇതോടെ രാജ്യത്ത് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് പവറുള്ള ടിവി നിര്‍മിക്കുന്ന ആദ്യ ടെലിവിഷന്‍ കമ്പനിയാകും തോംസണ്‍. സോണി, ടിസിഎല്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ലൈസന്‍സ് നേടിയ ആറ് ടെലിവിഷന്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് തോംസണ്‍.

ഇന്ത്യയില്‍ തന്നെ തദ്ദേശീയമായി ടിവി നിര്‍മാണം നടത്താനാണ് കമ്പനിയുടെ നീക്കം. കഴിഞ്ഞ വര്‍ഷം ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ആന്‍ഡ്രോയ്ഡ് ടിവി ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തിയ കമ്പനിക്ക് ഈ വിഭാഗത്തില്‍ ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണം നേടാനായതോടെയാണ്, ഇന്ത്യയില്‍ തന്നെ നിര്‍മാണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് തോംസണിന്റെ ബ്രാന്‍ഡ് ലൈസന്‍സിയായ സൂപ്പര്‍ പ്ലാസ്‌ട്രോണിക്‌സ് സിഇഒ അവനീത് സിംഗ് മര്‍വാ വ്യക്തമാക്കി. ഇന്ത്യയില്‍ മൂന്ന് നിര്‍മാണശാലകളുള്ള സൂപ്പര്‍ പ്ലാസ്‌ട്രോണിക്‌സ് കഴിഞ്ഞ രണ്ട് വര്‍ഷമായി ബിസിനസ് വിപുലീകരണത്തിനായി 300 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.

Comments

comments

Categories: Tech