തെക്കേ അമേരിക്കന്‍ കൊടുമുടിയില്‍ സിഎഎ അനുകൂല ബാനര്‍

തെക്കേ അമേരിക്കന്‍ കൊടുമുടിയില്‍ സിഎഎ അനുകൂല ബാനര്‍

ന്യൂഡെല്‍ഹി: ഏഷ്യയ്ക്ക് പുറത്തുള്ള ഏറ്റവും ഉയരമുള്ള പര്‍വതമായ തെക്കേ അമേരിക്കയിലെ അക്കോണ്‍കാഗ്വ കൊടുമുടിയില്‍ പൗരത്വ നിയമ ഭേദഗതിക്ക് അനുകൂല ബാനര്‍ ഉയര്‍ത്തി പര്‍വതാരോഹകനായ വിപിന്‍ ചൗധരി. കഴിഞ്ഞവര്‍ഷം മെയ് 22 ന് എവറസ്റ്റ് (29,029 അടി) കീഴടക്കിയ ഒരു പര്‍വതാരോഹകനുമാണ് അദ്ദേഹം.

അതിനുശേഷം ഡിസംബര്‍ 18 നാണ് വിപിന്‍ തെക്കേ അമേരിക്കയിലെ അര്‍ജന്റീനയിലെ മൗണ്ട് അക്കോണ്‍കാഗ്വയില്‍ കയറിയത്. ഓരോ ഭൂഖണ്ഡത്തിലെയും ഏറ്റവും ഉയരമുള്ള കൊടുമുടികള്‍ പര്‍വതാരോഹകരുടെ പ്രധാന ലക്ഷ്യമാണ്. 2017 ഡിസംബര്‍ 16 ന് അദ്ദേഹം ടാന്‍സാനിയയില്‍ (ആഫ്രിക്ക) മൗണ്ട് കിളിമഞ്ചാരോയെയും (19,341 അടി), 2018 ജൂലൈ 24 ന് റഷ്യയില്‍ (യൂറോപ്പില്‍) മൗണ്ട് എല്‍ബ്രസും കീഴടക്കിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിപിന്‍ എവറസ്റ്റ് കീഴടക്കിയശേഷം അവിടെ ‘ശാഖ’ നടത്തിയിരുന്നതായി അവകാശപ്പെട്ടതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.

Comments

comments

Categories: Politics