എന്‍പിആര്‍: മുഖ്യമന്ത്രിക്കെതിരെ തേജസ്വി യാദവ്

എന്‍പിആര്‍: മുഖ്യമന്ത്രിക്കെതിരെ തേജസ്വി യാദവ്

ന്യൂഡെല്‍ഹി: ബീഹാറിലെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) വിജ്ഞാപനം റദ്ദാക്കമമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രി നിതീഷ്‌കുമാറിനോട് ആവശ്യപ്പെട്ടു. ിക്കാര്യത്തില്‍ മുഖ്യമന്ത്രി നല്‍കുന്ന ഉറപ്പിന് വിശ്വാസ്യത പോരാ എന്ന് ആര്‍ജെഡി നേതാവ് ട്വീറ്റുചെയ്തു.

‘എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്‌തേഷ്യ നല്‍കി രോഗിക്ക് വേദനയില്ലെന്ന് സര്‍ജന്‍ ഉറപ്പ് നല്‍കിയതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. എന്‍പിആര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നിലെ മുഖ്യമന്ത്രിയുടെ ഉദ്ദേശ്യത്തെ യാദവ് ചോദ്യം ചെയ്തു. ‘നിതീഷ് ജി, നിങ്ങളുടെ ഉദ്ദേശ്യം ശരിയാണെങ്കില്‍ എന്തിനാണ് എന്‍പിആര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്? ഉദ്ദേശ്യം ശരിയാണെങ്കില്‍ ഉടനടി പ്രാബല്യത്തില്‍ എന്‍പിആര്‍ വിജ്ഞാപനം റദ്ദാക്കുക.’തേജസ്വി ടീറ്റുചെയ്തു. എന്‍പിആര്‍ വിവരശേഖരണം മെയ് 15 മുതല്‍ 28 വരെ നടക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു.

Comments

comments

Categories: Politics