കാര്‍ബണ്‍ നെഗറ്റിവ് ആകാന്‍ തയാറെടുത്ത് മൈക്രോസോഫ്റ്റ്

കാര്‍ബണ്‍ നെഗറ്റിവ് ആകാന്‍ തയാറെടുത്ത് മൈക്രോസോഫ്റ്റ്

സാന്‍ഫ്രാന്‍സിസ്‌കോ: 2030ഓടെ കമ്പനി കാര്‍ബണ്‍ നെഗറ്റീവ് ആകുമെന്നും 2050 ഓടെ കമ്പനി ഇന്നുവരെ പുറന്തള്ളിയ കാര്‍ബണിന്റെ അത്രയും അളവ് പരിസ്ഥിതിയില്‍ നിന്ന് നീക്കം ചെയ്യുന്ന തലത്തിലേക്ക് ഇത് എത്തുമെന്നും മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം. കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ച് കാര്‍ബണ്‍ ആഗിരണം ചെയ്യാനാകുന്ന പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുന്നതിനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചു.

‘മൈക്രോസോഫ്റ്റ് 1975 ല്‍ സ്ഥാപിതമായതുമുതല്‍ കമ്പനി നേരിട്ടോ വൈദ്യുത ഉപഭോഗത്തിലൂടെയോ പുറത്തുവിട്ടിട്ടിള്ള കാര്‍ബണിന്റെ അത്രയും 2050 ഓടെ പരിസ്ഥിതിയില്‍ നിന്ന് നീക്കംചെയ്യും,’ സിഇഒ സത്യ നാഡെല്ലയുടെ സാന്നിധ്യത്തില്‍ മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു. സിഎഫ്ഒ ആമി ഹുഡ്, ചീഫ് എന്‍വയോണ്‍മെന്റല്‍ ഓഫിസര്‍ ലൂക്കാസ് ജോപ്പ എന്നിവരും ചടങ്ങിലുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള തങ്ങളുടെ വിതരണക്കാരെയും ഉപഭോക്താക്കളെയും കാര്‍ബണ്‍ പുറംതള്ളര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിന് മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പുതിയ ഉദ്യമം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കല്‍, കര്‍ബണ്‍ നീക്കംചെയ്യല്‍ എന്നിവയിലെ ആഗോള പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു ബില്യണ്‍ ഡോളറിന്റെ ക്ലൈമറ്റ് ഇന്നൊവേഷന്‍ ഫണ്ടും കമ്പനി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മുതല്‍ തങ്ങളുടെ വിതണ ശൃംഖലയില്‍ ഉടനീളം സംഭരണ പ്രക്രിയയുടെ ഒരു പ്രധാന വശമായ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനെ കണക്കാക്കുമെന്നും മൈക്രോ സോഫ്റ്റ് അറിയിച്ചു.

Comments

comments

Categories: FK News
Tags: Microsoft

Related Articles