മാനേജ്‌മെന്റ് പഠനം ടിക് ടോക്കില്‍

മാനേജ്‌മെന്റ് പഠനം ടിക് ടോക്കില്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്- ഇന്‍ഡോര്‍ (ഐഐഎം-ഐ) ഹ്രസ്വ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കുമായി സഹകരിക്കുന്നു. വിദ്യാത്ഥികള്‍ക്കും പരിശീലനം നേടിയ പ്രൊഫഷണലുകള്‍ക്കും മാനേജ്‌മെന്റ് കോഴ്‌സിന്റെ ഹ്രസ്വ വീഡിയോ മൊഡ്യൂളുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും ധാരണയില്‍ എത്തിയിരിക്കുന്നത്.

കമ്യൂണിക്കേഷന്‍, സ്ട്രാറ്റജി, മാര്‍ക്കറ്റിംഗ്, തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വീഡിയോ ഉള്ളടക്കങ്ങള്‍ നിര്‍മിക്കുമെന്ന് ഐഐഎംഐ ഡയറക്റ്റര്‍ ഹിമാന്‍ഷു റായ് പറഞ്ഞു. മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍ക്കും സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ക്കുമുള്‍പ്പെടെ സ്ഥാപനം പരിശീലനം നല്‍കിവരുന്നതിനാല്‍ ടിക് ടോക്കിലെ മാനേജ്‌മെന്റ് പാഠങ്ങള്‍ അവര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News

Related Articles