കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും: മുഖ്യമന്ത്രി

കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും: മുഖ്യമന്ത്രി

തൃശ്ശൂര്‍: വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുക, നിലച്ച് പോയ ഗവേഷണ പദ്ധതികള്‍ പുനരാരംഭിക്കുക എന്നീ ലക്ഷ്യങ്ങളുമായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടക്കല്‍ ആര്യ വൈദ്യശാല സ്ഥാപക ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസിലും പ്രവൃത്തിയിലും ധര്‍മ സങ്കല്‍പ്പവും മതേതര കാഴ്ചപ്പാടുകളും സൂക്ഷിച്ച വ്യക്തിത്വമായിരുന്നു പി എസ് വാരിയര്‍.

സമൂഹത്തിലെ ഉച്ചനീചത്വ ങ്ങള്‍ക്കെതിരെ അദ്ദേഹം ശക്തമായി പോരാടി. ജാതീയമായ അസമത്വത്തിനും നവോത്ഥാന സങ്കല്‍പ്പത്തിന്റെയും ഭാഗമായി സ്ഥാപിച്ചതാണ് വിശ്വംഭര ക്ഷേത്രം. അദ്ദേഹം തുടങ്ങി വെച്ച ധന്വന്തരി മാസിക പുതുതലമുറ പാഠമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. കെകെ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്‍ കെകെ നാസര്‍, കോട്ടക്കല്‍ ആര്യ വൈദ്യശാല ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്എസ് നാരായണന്‍, മാനേജിംഗ് ട്രസ്റ്റി പികെ വാരിയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ‘സുസ്ഥിര ലോകം: ലക്ഷ്യവും മാര്‍ഗവും’ എന്ന വിഷയത്തില്‍ പിഎസ് വാരിയര്‍ സ്മാരക പ്രഭാഷണം കാബിനറ്റ് സെക്രട്ടറി ഡോ.വി പി ജോയ് നിര്‍വഹിച്ചു.

Comments

comments

Categories: FK News