മാസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ ഭരണകൂടം തകരുമെന്ന് പുറത്താക്കപ്പെട്ട കിരീടാവകാശി

മാസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ ഭരണകൂടം തകരുമെന്ന് പുറത്താക്കപ്പെട്ട കിരീടാവകാശി

പിതാവിനെ സ്ഥാനഭ്രഷ്ടനാക്കിയ കലാപമാണ് ഓര്‍മ്മ വരുന്നതെന്ന് റോസ പഹ്‌ലവി

ടെഹ്‌റാന്‍: ഇറാനിലെ മതാധിഷ്ഠിത ഭരണകൂടം മാസങ്ങള്‍ക്കുള്ളില്‍ തകരുമെന്നും പാശ്ചാത്യ ശക്തികള്‍ അവരുമായി വിലപേശല്‍ നടത്തരുതെന്നും ഇറാന്റെ മുന്‍ കിരീടാവകാശി റേസ പഹ്‌ലവി. നവംബറിലും ഈ മാസവും രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട വന്‍ പ്രതിഷേധങ്ങള്‍ 1979ല്‍ തന്റെ പിതാവിനെ സ്ഥാനഭ്രഷ്ടനാക്കിയ പ്രക്ഷോഭങ്ങളയാണ് ഓര്‍മ്മപ്പെടുത്തുന്നതെന്ന് പഹ്‌ലവി പറഞ്ഞു. അധികാരം വീണ്ടെടുക്കാന്‍ താന്‍ ആഗ്രിക്കുന്നില്ലെന്നും എന്നാല്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുന്ന കൂട്ടുസഖ്യത്തെ ഇറാനില്‍ പിന്തുണയ്ക്കുമെന്നും വാഷിംഗ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പഹ്‌ലവി പറഞ്ഞു.

”ഈ ആഴ്ചകളോ അല്ലെങ്കില്‍ മാസങ്ങളോ ഒടുവിലെ തകര്‍ച്ചയ്ക്ക് മുമ്പുള്ളതാണ്, 1978ലെ വിപ്ലവത്തിന് മുമ്പുള്ള അവസാന മൂന്ന് മാസങ്ങളില്‍ നിന്നും വ്യത്യസ്തമല്ലത്. പുറത്താക്കപ്പെട്ട നേതാക്കന്മാര്‍ നിരന്തരമായി ഭരണകൂടത്തിന്റെ തകര്‍ച്ച പ്രവചിക്കുമ്പോള്‍ ഇറാന്‍ ജനത 40 വര്‍ഷത്തിനിടയില്‍ ആദ്യമായി ഇത്തവണ ഉണ്ടായിരിക്കുന്ന അവസരം മണക്കണം”.

വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരെയോര്‍ത്ത് ഇറാന്‍ ജനത വിലപിക്കുന്ന സമയത്താണ് ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഇറാനില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന മുഹമ്മദ് റേസ ഷാ പഹ്‌ലവിയുടെ മകന്റെ ഭരണകൂടം തകരുമെന്ന പ്രവചനം ഉണ്ടാകുന്നത്. ശത്രുവെന്ന ധാരണയില്‍ സൈന്യം അയച്ച മിസൈലേറ്റ് വിമാനം തകര്‍ന്ന സംഭവത്തിനെതിരെ കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഇറാനില്‍ പ്രതിഷേധം പുകയുകയാണ്. പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെയും പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെയും രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ ഇറാന്‍ നിരത്തുകള്‍ കീഴടക്കിയിരിക്കുന്നത്. വിമാനാപകടത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം വഹിച്ച ശവപ്പെട്ടിയില്‍ നിന്നും ബന്ധുക്കള്‍ ഇറാന്‍ പതാക നീക്കം ചെയ്യുന്നതും അത് കീറിയെറിയാന്‍ മരിച്ചയാളുടെ അമ്മ ആവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ആണവ പദ്ധതിയിലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം, അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ച തുടങ്ങിയ നിരവധി വെല്ലുവിളികളിലൂടെയാണ് ഇറാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കടുത്ത ഉപരോധങ്ങളിലൂടെ ഇറാന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരമാവധി സമ്മര്‍ദ്ദമെന്ന ക്യാംപെയിനെ പൂര്‍ണമായും അനുകൂലിക്കുന്നതായി പഹ്‌ലവി പറഞ്ഞു. സാധാരണ ഭരണകൂടമല്ല ഇതെന്നും അവരുടെ സ്വഭാവം മാറില്ലെന്നും തിരിച്ചറിയാന്‍ ദീര്‍ഘകാലമെടുത്തു. അവര്‍ക്ക് മാറ്റമുണ്ടാകില്ലെന്നും പുറത്താക്കേണ്ടത് അനിവാര്യമാണെന്നും ഇറാന്‍ ജനത മനസിലാക്കണമെന്ന് പഹ്‌ലവി ആവശ്യപ്പെട്ടു.

Comments

comments

Categories: Arabia