റൂള്‍സ് ഓഫ് ബിസിനസിന്റെ പകര്‍പ്പുമായി ആരിഫ് മുഹമ്മദ് ഖാന്‍

റൂള്‍സ് ഓഫ് ബിസിനസിന്റെ പകര്‍പ്പുമായി ആരിഫ് മുഹമ്മദ് ഖാന്‍
  • കേരളസര്‍ക്കാര്‍ നിയമലംഘനം നടത്തുന്നതായി ഗവര്‍ണര്‍
  • കേന്ദ്രബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ഗവര്‍ണര്‍ അറിയണം

ന്യൂഡെല്‍ഹി: ‘വിയോജിപ്പാണ് ജനാധിപത്യത്തിന്റെ സാരം” എന്ന് അവകാശപ്പെടുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ചട്ടലംഘനം നടത്തിയതായി തുറന്നടിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളസര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ഇക്കാര്യം ഗവര്‍ണറായ തന്നെ അറിയിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടും. ഒരു പ്രമേയം പാസാക്കുകയോ സിഎഎയെ വെല്ലുവിളിക്കുകയോ പോലുള്ള പ്രധാന വിഷയങ്ങളില്‍ സര്‍ക്കാര്‍ നിയമം ലംഘിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ”ഞാന്‍ മേധാവിത്വം അവകാശപ്പെടുന്നില്ല, എന്നാല്‍ സംസ്ഥാനം നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അറിയേണ്ടതുണ്ട്.”ന്യൂഡെല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

‘എന്നെ സംബന്ധിച്ചിടത്തോളം ചുമതലകളുടെ നിയമങ്ങള്‍ വ്യക്തമാണ്. മുഖ്യമന്ത്രി എന്നെ എങ്ങനെ സമീപിക്കണം എന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനുമുമ്പ് എന്നെ സമീപിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.’അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ റൂള്‍സ് ഓഫ് ബിസിനസിന്റെ പകര്‍പ്പുമായാണ് മാധ്യമങ്ങളെ കാണാനെത്തിയത്. കേന്ദ്രബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ താനുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്‌തേ മതിയാകു എന്ന് റൂള്‍സ് ഓഫ് ബിസിനസ് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘സര്‍ക്കാരിനോ പ്രതിപക്ഷത്തിനോ സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുള്ള ആരുമായോ എനിക്ക് ഒരു പ്രശ്‌നവുമില്ല. എല്ലാവരും സ്വതന്ത്രരാണ് …’ ഗവര്‍ണര്‍ ഉറപ്പിച്ചു പറഞ്ഞു. അതേസമയം കേരള സര്‍ക്കാര്‍ നിയമങ്ങള്‍ ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം താന്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തെ തള്ളിപ്പറഞ്ഞ അദ്ദേഹം ‘ഞാന്‍ എന്റെ സ്വന്തം വക്താവാണ് ‘എന്നാണ് പറഞ്ഞത്. ഇത് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അധികാര സംഘര്‍ഷമല്ലെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറുടെ അധികാരത്തെപ്പറ്റി വ്യക്തമായ കോടതിവിധികള്‍ തന്നെ മുമ്പുണ്ടായിട്ടുണ്ട്. നിയമം,ഭരണഘടന എന്നിവ എല്ലാവരെക്കാളും മുകലിലാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തന്റെ പ്രവര്‍ത്തനം ഭരണഘടനയില്‍ഉറച്ചുനിന്നുകൊണ്ടുമാത്രമായിരിക്കും. ബ്രിട്ടീഷ് കവ്യവസ്ഥയല്ല ഇപ്പോല്‍ നിലവിലുള്ളതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Comments

comments

Categories: FK News