സിഎഎ വിരുദ്ധ പ്രമേയം പഞ്ചാബ് നിയമസഭയും പാസാക്കി

സിഎഎ വിരുദ്ധ പ്രമേയം പഞ്ചാബ് നിയമസഭയും പാസാക്കി

ന്യൂഡെല്‍ഹി: പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രമേയം പഞ്ചാബ് നിയമസഭ പാസാക്കി. കേരളത്തിന് ശേഷം ഈ രീതിയില്‍ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. ഈ നിയത്തെ ഭരണഘടനാവിരുദ്ധമെന്ന് വിശേഷിപ്പിച്ചാണ് പ്രമേയം പാസാക്കിയത്.

രണ്ട് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം തീയതി സംസ്ഥാന മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബ്രഹ്മ മോഹിന്ദ്രയാണ് പ്രമേയം അവതരിപ്പിച്ചത്.സിഎഎ രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധവും സാമൂഹിക അസ്വസ്ഥതകളും ഉയര്‍ത്തിയിട്ടുണ്ട്. ഈ നിയമപ്രകാരം, 2014 ഡിസംബര്‍ 31 വരെ രാജ്യത്ത് പ്രവേശിച്ച അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലീം മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കും. അതേസമയം പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Comments

comments

Categories: FK News
Tags: CAA, Punjab