ഓണ്‍ലൈന്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി ബിഗ് ബോയ് ടോയ്‌സ്

ഓണ്‍ലൈന്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി ബിഗ് ബോയ് ടോയ്‌സ്
  • 2009ല്‍ സ്ഥാപിതമായ ബിബിടിയ്ക്ക് 40 ശതമാനം വാര്‍ഷിക വളര്‍ച്ചയാണുള്ളത്
  • നടപ്പ് സാമ്പത്തിക വര്‍ഷം 500 കാറുകളുടെ വില്‍പനയിലൂടെ 400 കോടി വിറ്റുവരവാണ് ലക്ഷ്യമിടുന്നത്

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ പ്രീ ഓണ്‍ഡ്, മള്‍ട്ടി ബ്രാന്‍ഡ് കാര്‍ ഷോറൂമായ, ബിഗ് ബോയ് ടോയ്‌സ് ഓണ്‍ലൈന്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുന്നു. ഓണ്‍ലൈന്‍ വിപണനത്തിലൂടെ ഓട്ടോ വ്യവസായത്തില്‍ ശക്തമായ സാന്നിധ്യമുറപ്പിച്ച കമ്പനിയാണ് ബിഗ് ബോയ് ടോയ്‌സ്. നിലവില്‍ കമ്പനിയുടെ 50 ശതമാനം വരുമാനവും ഓണ്‍ലൈന്‍ വില്‍പ്പന വഴിയാണ് ലഭിക്കുന്നത്. 24 ബ്രാന്‍ഡുകളിലായി നൂറ്റമ്പതിലേറെ ആഡംബര കാറുകളാണ് ബിഗ് ബോയ് ടോയ്‌സിനുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള സുതാര്യമായ ഡിജിറ്റല്‍ സാന്നിധ്യമാണ് കമ്പനിയെ വ്യത്യസ്തമാക്കുന്നത്. 7000 ഉപഭോക്താക്കളാണ് ബിബിടിക്കുള്ളത്. 250 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ്.

ഓട്ടോ വ്യവസായത്തിന്റെ ഇന്നത്തെ സ്ഥിതിയില്‍ ഓണ്‍ലൈന്‍ വിപണനത്തിന് വളരെയേറെ പ്രസക്തിയുണ്ടെന്നും അതിനാലാണ് തങ്ങള്‍ ഓണ്‍ലൈന്‍ സാന്നിധ്യം ശക്തമാക്കുന്നതെന്നും ബിഗ് ബോയ് ടോയ്‌സ് സ്ഥാപകന്‍ ജഥിന്‍ അഹുജ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം 500 കാറുകളുടെ വില്‍പനയിലൂടെ 400 കോടി വിറ്റുവരവാണ് ലക്ഷ്യം. ഓണ്‍ലൈന്‍ വഴി തുകയടച്ചാല്‍ ദിവസങ്ങള്‍ക്കകം കാര്‍ വീട്ടുപടിക്കലെത്തും. വ്യക്തമായ ഒരു ഇ-ബുക്കിംഗ് സംവിധാനം ഇടപാടുകാര്‍ക്ക് പരമ പ്രധാനമാണെന്നും കമ്പനി വ്യക്തമാക്കുന്നു. 2009ല്‍ സ്ഥാപിതമായ ബിബിടിയ്ക്ക് 40 ശതമാനം വാര്‍ഷിക വളര്‍ച്ചയാണുള്ളത്. സമാനതകള്‍ ഇല്ലാത്ത ഉപഭോക്തൃ സേവനത്തിന്റേയും കരുത്തുറ്റ ബിസിനസ് സദാചാരത്തിന്റേയും ഫലമാണ് ഈ വളര്‍ച്ച. ഗുര്‍ഗാവോണില്‍ 36000 ചതുരശ്രയടി വിസ്തൃതിയുള്ള ബഹുനില ഷോറൂമാണ് ബിബിടിയുടേത്.

Comments

comments

Categories: Business & Economy
Tags: Big boy toyz