ഒറ്റക്കൊമ്പന്‍ കുതിരകളാകാന്‍ 54 സ്റ്റാര്‍ട്ടപ്പുകള്‍

ഒറ്റക്കൊമ്പന്‍ കുതിരകളാകാന്‍ 54 സ്റ്റാര്‍ട്ടപ്പുകള്‍
  • രണ്ടാം നിരനഗരങ്ങളില്‍ നിന്നാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍
  • മൈക്രോസോഫ്റ്റിന്റെ ‘ഹൈവേ ടു എ ഹണ്ട്രഡ് യൂണിക്കോണ്‍സ്’ പദ്ധതിക്ക് മികച്ച പ്രതികരണം

ഹൈദരാബാദ്: രാജ്യത്ത് നിന്നും കൂടുതല്‍ യുണികോണ്‍ സംരംഭങ്ങളെ സൃഷ്ടിക്കാനുള്ള മൈക്രോസോഫ്റ്റ് പദ്ധതി ശ്രദ്ധേയമാകുന്നു. പ്രവര്‍ത്തനം തുടങ്ങി 10 വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് യുണികോണുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള രണ്ടാം നിര നഗരങ്ങളിലെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ സജീവമാക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോസോഫ്റ്റിന്റെ ‘ഹൈവേ ടു എ ഹണ്ട്രഡ് യൂണിക്കോണ്‍സ്’ പരിപാടിയിലേക്ക് കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നായി 54 സ്റ്റാര്‍ട്ടപ്പുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ‘എമര്‍ജ്എക്‌സ്’ ലൂടെ ഏറ്റവും മുന്നിലെത്തിയ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ അഷ്വര്‍ ക്രെഡിറ്റും ഒരുപിടി ബിസിനസുകളും ടെക് നേട്ടങ്ങളും സ്വന്തമാകും. 530 അപേക്ഷകളാണ് മല്‍സരത്തിലേക്ക് ലഭിച്ചത്. ഓരോ സംസ്ഥാനത്തു നിന്നുമുള്ള മൂന്ന് മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വര്‍ഷം മുഴുവന്‍ നീളുന്ന സഹായ പരിപാടികളും രണ്ടു ദിവസത്തെ ഫൗണ്ടര്‍ ബൂട്ട്കാമ്പും ലഭിക്കും.

ഓരോ സംസ്ഥാനത്തെയും സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി അവിടുത്തെ സര്‍ക്കാരുകളുമായി ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളാണ് മൈക്രോസോഫ്റ്റിന്റെ ഹൈവേ ടു എ ഹണ്ട്രഡ് യൂണിക്കോണ്‍സ് പരിപാടി. അഞ്ചാമത്തെ പതിപ്പ് തെലങ്കാന സര്‍ക്കാരുമായി ചേര്‍ന്ന് ഹൈദരാബാദിലായിരുന്നു. സംസ്ഥാന സര്‍ക്കാരിലെ അംഗങ്ങള്‍ ഉള്‍പ്പടെ മൈക്രോസോഫ്റ്റ് വിദഗ്ധര്‍, വ്യവസായികള്‍, ഈ രംഗത്തെ പ്രമുര്‍ തുടങ്ങിയവരുമായി ഇടപഴകാന്‍ 150ലധികം സംരംഭകര്‍ക്ക് അവസരം ലഭിച്ചു.

അഞ്ച് ഇനങ്ങളിലായി പങ്കെടുത്ത 650ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഷ്വര്‍, കൃത്രിമ ബുദ്ധി, മെഷീന്‍ ലേണിംഗ് എന്നീ സങ്കേതങ്ങളെ കുറിച്ച് കൂടുതല്‍ ധാരണ ലഭിച്ചു.

ഹോള്‍സെയില്‍ബോക്‌സും റാപിഡോറും നിക്ഷേപകരില്‍ നിന്നും പുതിയ ഫണ്ട് ലഭിച്ച പരിപാടിയില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു. വെല്ലുവിളികള്‍ ഏറെ ഉണ്ടെങ്കിലും സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ ഊര്‍ജം, അറിയപ്പെടുന്ന മെട്രോപൊളീറ്റന്‍ ഹബുകളിലേക്കാള്‍ ഉയരെയാണ് രണ്ടാം നിര നഗരങ്ങളില്‍. ഹൈവേ ടു എ ഹണ്ട്രഡ് യൂണികോണ്‍സിലൂടെ അഞ്ചു സംസ്ഥാനങ്ങളിലെയും വളരെ പ്രതീക്ഷയുള്ള നവസംരംഭകരിലേക്ക് എത്തിപ്പെടാനായെന്നും അടുത്ത ഘട്ടം യാത്രയില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളുമായി അടുക്കാനും അവരുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാനും ആഗോള തലത്തിലേക്ക് വളരാനായി മൈക്രോസോഫ്റ്റിന്റെ അടിത്തറ നല്‍കുന്നതിലേക്കുമാണ് ഉറ്റുനോക്കുന്നതെന്നും രാജ്യത്തെ മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ് മേധാവി ലതിക പൈ പറഞ്ഞു. ക്ലൗഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് കമ്പനികളെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുകയാണ് മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ്.

Comments

comments

Categories: FK News