ആര്‍ഐഎൈഎലിന്റെ അറ്റാദായത്തില്‍ 12.6% വര്‍ധന

ആര്‍ഐഎൈഎലിന്റെ അറ്റാദായത്തില്‍ 12.6% വര്‍ധന

ന്യൂഡെല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ആര്‍ഐഎല്‍) 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഏകീകൃത അറ്റാദായത്തില്‍ 12.6 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 2.18 കോടിയില്‍ നിന്ന് കമ്പനിയുടെ അറ്റാദായം 2.46 കോടി രൂപയായി ഉയര്‍ന്നു. എന്നിരുന്നാലും, കമ്പനിയുടെ മൊത്തം വരുമാനം 25.02 കോടിയില്‍ നിന്ന് 24.42 കോടി രൂപയായി കുറഞ്ഞു.

സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തില്‍, ആര്‍ഐഎല്ലിന്റെ അറ്റാദായം 2.08 കോടി രൂപയായി ഉയര്‍ന്നു, 9.3 ശതമാനം വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.90 കോടി രൂപയായിരുന്നു.’പെട്രോളിയം ഉല്‍പ്പന്നങ്ങളും ജലവും പൈപ്പ്‌ലൈനുകളിലൂടെ കടത്തുക, വാടകയ്ക്ക് നിര്‍മ്മാണ യന്ത്രങ്ങള്‍ നല്‍കുക, മറ്റ് സഹായ സേവനങ്ങള്‍ എന്നിവ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന് നല്‍കുന്നത് ആര്‍ഐഐഎല്‍ തുടരുകയാണ്,’ റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി പറഞ്ഞു.

‘കമ്പനിക്ക് നിലവില്‍ വിപുലീകരണ പദ്ധതികളൊന്നുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നാം പാദ റിപ്പോര്‍ട്ടിനു പിന്നാലെ കമ്പനിയുടെ ഓഹരികള്‍ വിപണിയില്‍ തിരിച്ചടി നേരിട്ടു.

Comments

comments

Categories: FK News
Tags: RIL

Related Articles