വ്യക്തിഗത വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ആവശ്യകത വര്‍ധിച്ചു

വ്യക്തിഗത വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ആവശ്യകത വര്‍ധിച്ചു

വ്യക്തിഗത വായ്പാ എക്കൗണ്ടുകള്‍ ആരംഭിച്ചവരില്‍ ഏകദേശം 42.6 ശതമാനവും 18-30 വയസിനിടയിലുള്ളവര്‍

ന്യൂഡെല്‍ഹി: സാമ്പത്തിക മാന്ദ്യത്തിന്റെ അന്തരീക്ഷത്തില്‍ ശമ്പള കാലതാമസവും തൊഴില്‍ നഷ്ടവും വര്‍ധിക്കുന്നതിനാല്‍ ഉപഭോഗ വായ്പാ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ക്രെഡിറ്റ് കാര്‍ഡുകളിലെ കുടിശ്ശികകളുടെ വര്‍ധന വ്യക്തമാക്കുന്നത് ദൈനംദിന ചെലവുകള്‍ക്കായി ഉപഭോക്താക്കള്‍ ക്രെഡിറ്റ് കാര്‍ഡുകളെ കൂടുതലായി ആശ്രയിക്കുന്നുവെന്നാണ്. വ്യക്തിഗത വായ്പകള്‍ക്കുള്ള ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്.

ട്രാന്‍സ് യൂണിയന്‍ സിബില്‍ പുറത്തിറക്കിയ ഇന്ത്യ റീട്ടെയ്ല്‍ ക്രെഡിറ്റ് ട്രെന്‍ഡ് റിപ്പോര്‍ട്ട് പ്രകാരം, മൂന്നാം പാദത്തില്‍ ഉപഭോക്തൃ വായ്പ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചത് വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളുമാണ്. മൊത്തത്തിലുള്ള ഉപഭോക്തൃ വായ്പാ വിഭാഗത്തില്‍ 13 ശതമാനം വളര്‍ച്ചയാണ് പ്രകടമായത്. മുന്‍ വര്‍ഷം സമാനപാദത്തിലെ 23.2 ശതമാനത്തില്‍ നിന്ന് കുറവാണിത്. വാഹന വായ്പകള്‍, ഭവന വായ്പകള്‍, ആസ്തികളിന്‍ മേലുള്ള വായ്പകള്‍ എന്നിവയുടെ ആവശ്യം 2019 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ കുറഞ്ഞു.

ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സും എക്കൗണ്ടുകളുടെ എണ്ണവും 40.7 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയത് 29.8 ശതമാനം വര്‍ധനയായിരുന്നു. ക്രെഡിറ്റ് കാര്‍ഡുകളിലെ കുടിശ്ശിക 1,090 ബില്യണ്‍ രൂപയാായും പ്രചാരത്തിലുള്ള സജീവ കാര്‍ഡുകളുടെ എണ്ണം 44.5 ദശലക്ഷമായും ഉയര്‍ന്നിട്ടുണ്ട്. വ്യക്തിഗത വായ്പകളിലെ പുതിയ എക്കൗണ്ടുകളില്‍ 133.9ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2019 ലെ മൂന്നാം പാദത്തില്‍ വ്യക്തിഗത വായ്പാ ബാലന്‍സ് 28.0 ശതമാനം വര്‍ധിച്ചതായി സിബില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അര്‍ധനഗര, ഗ്രാമപ്രദേശങ്ങളിലെ ബാലന്‍സ് 31.5 ശതമാനവും മെട്രോ, നഗര പ്രദേശങ്ങളിലേത് 25.8 ശതമാനവും വര്‍ധിച്ചു. 2019 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഏകദേശം 7.3 ദശലക്ഷം വ്യക്തിഗത വായ്പ എക്കൗണ്ടുകള്‍ പുതുതായി തുറക്കപ്പെട്ടു. വ്യക്തിഗത വായ്പാ എക്കൗണ്ടുകള്‍ ആരംഭിച്ചവരില്‍ ഏകദേശം 42.6 ശതമാനവും 18-30 വയസിനിടയിലുള്ള വ്യക്തികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഹന വായ്പാ ബാലന്‍സ് മൂന്നാം പാദത്തില്‍ 10.3 ശതമാനം മാത്രമാണ് ഉയര്‍ന്നത്. മുന്‍വര്‍ഷം ഡിസംബര്‍ പാദത്തില്‍ ഇത് 16.8 ശതമാനമായിരുന്നു. മൊത്തം ഉപഭോക്തൃ വായ്പാ പോര്ട്ട്‌ഫോളിയൊയുടെ 50 ശതമാനം വരുന്ന ഭവന വായ്പകളുടെ വളര്‍ച്ചയും കഴിഞ്ഞ പാദത്തില്‍ മന്ദഗതിയിലായിരുന്നു. ഭവന വായ്പ ബാലന്‍സ് 10.0 ശതമാനമാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 20.3 ശതമാനമായിരുന്നു.

ാേ

Comments

comments

Categories: FK News

Related Articles