താന്‍ വെറും റബ്ബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍

താന്‍ വെറും റബ്ബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടന അനുസരിച്ച് താന്‍ വെറും റബ്ബര്‍ സ്റ്റാമ്പല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി കേരള മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായ തര്‍ക്കത്തെ സംബന്ധിച്ച പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഓര്‍ഡിനന്‍സിനോട് അനുബന്ധിച്ച് ഏതാനും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അവക്ക് മറുപടിലഭിച്ചിട്ടില്ല. സംശയങ്ങള്‍ നീങ്ങിയാല്‍ മനസാക്ഷിക്കനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനാബാധ്യതകള്‍ നിറവേറ്റുമ്പോള്‍ അത് പൊതുസമൂഹവുമായി ചര്‍ച്ചചെയ്യാന്‍ പാടില്ല എന്നാണ് ചട്ടം. എന്നാല്‍ ഇവിടെ മന്ത്രിമാര്‍ ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് തനിക്ക് പ്രതികരിക്കേണ്ടിവന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

Comments

comments

Categories: FK News