കരിംലാലയുമായി കൂടിക്കാഴ്ച; ശിവസേന പ്രസ്താവന പിന്‍ലിക്കണം

കരിംലാലയുമായി കൂടിക്കാഴ്ച; ശിവസേന പ്രസ്താവന പിന്‍ലിക്കണം

പൂനെ: ശിവസേനാനേതാവ് സഞ്ജയ് റാവത്ത് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നു. ‘ഇന്ത്യയുടെ ദേശീയ സുരക്ഷയില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതിരുന്ന ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയാണെന്ന്” ഇന്ദിരാഗാന്ധിയെന്ന് പാര്‍ട്ടി നേതാവ് മിലിന്ദ് ദിയോറ പറഞ്ഞു.

ഇതോടെ കോണ്‍ഗ്രസ്,എന്‍സിപി പിന്തുണയോടെ അധികാരത്തിലെത്തിയ ശിവസേനയുടെ സഖ്യസര്‍ക്കാരിന് അത് കല്ലുകടിയായി. കഴിഞ്ഞദിവസത്തെ പ്രസ്താവനക്കുമുന്നില്‍ മിഴിച്ചു നില്‍ക്കുകയാണ് ശിവസേന ഇന്ന്. ഇക്കാര്യത്തില്‍കൂടുതല്‍ ഒന്നും പ്രതികരിക്കാനും ആരും തയ്യാറായിട്ടില്ല. മുന്‍ അധോലോക കുറ്റവാളി ആയിരുന്ന കരിംലാലയെ ഇന്ദിരാഗാന്ധി മുംബൈയിലെത്തി സന്ദര്‍ശിച്ചിരുന്നതായാണ് കഴിഞ്ഞദിവസം റാവത്ത് പ്രസ്താവിച്ചത്. കൂടിക്കാഴ്ചക്കായി ഇന്ദിര കരിംലാലയുടെ വസതിയില്‍ ഇന്ദിര എത്തിയിരുന്നു എന്നും റാവത്ത് പറഞ്ഞിരുന്നു.

Comments

comments

Categories: FK News
Tags: Shivsena