ഹോണ്ട നവി, ക്ലിക്ക്, ആക്റ്റിവ ഐ വിപണി വിടും

ഹോണ്ട നവി, ക്ലിക്ക്, ആക്റ്റിവ ഐ വിപണി വിടും

മൂന്ന് മോഡലുകളും ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിക്കില്ല

ന്യൂഡെല്‍ഹി: ഹോണ്ട നവി, ഹോണ്ട ക്ലിക്ക്, ഹോണ്ട ആക്റ്റിവ ഐ സ്‌കൂട്ടറുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) തീരുമാനിച്ചു. ഇന്ത്യന്‍ വിപണിയില്‍ ആവശ്യകത കുറഞ്ഞതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മൂന്ന് മോഡലുകളും ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

ബിഎസ് 6 പാലിക്കുന്ന ആക്റ്റിവ 6ജി വിപണിയില്‍ അവതരിപ്പിച്ചതിന് തൊട്ടുപിറകേയാണ് പുതിയ വാര്‍ത്ത വരുന്നത്. ബിഎസ് 6 പാലിക്കുന്ന ആക്റ്റിവ 125 നേരത്തെ പുറത്തിറക്കിയിരുന്നു. വിജയകരമല്ലാത്ത മോഡലുകള്‍ പരിഷ്‌കരിക്കേണ്ടതില്ലെന്നാണ് ഹോണ്ടയുടെ തീരുമാനം.

കയറ്റുമതി വിപണികള്‍ക്കായി, പ്രത്യേകിച്ച് ലാറ്റിന്‍ അമേരിക്ക, ഹോണ്ട നവി നിര്‍മിക്കുന്നത് തുടരും. ഗ്വാട്ടിമാലയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഇരുചക്ര വാഹനമാണ് ഹോണ്ട നവി. കൂടുതല്‍ താങ്ങാവുന്ന വിലയില്‍, ഭാരം കുറഞ്ഞ പതിപ്പെന്ന നിലയില്‍ 2013 ലാണ് ഹോണ്ട ആക്റ്റിവ ഐ വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ വിജയം നേടാന്‍ കഴിഞ്ഞില്ല.

Comments

comments

Categories: Auto
Tags: Honda, Honda Navi