കൈകോര്‍ത്ത് ഗൂഗിളും എയര്‍ഏഷ്യയും

കൈകോര്‍ത്ത് ഗൂഗിളും എയര്‍ഏഷ്യയും

ടെക് ഭീമന്‍ ഗൂഗിളും വിമാന കമ്പനി എയര്‍ ഏഷ്യയും കൈകോര്‍ത്ത് പുതിയ ടെക് അക്കാഡമി സ്ഥാപിക്കുന്നു. ജീവനക്കാരുടെ നൈപുണ്യ വികസനം കൂടുതല്‍ മികവുറ്റതാക്കുകയാണ് ലക്ഷ്യം. എയര്‍ ഏഷ്യ ഗൂഗിള്‍ ക്ലൗഡ് അക്കാഡമിയെന്നാണ് പുതിയ സംരംഭത്തിന്റെ പേര്.

എയര്‍ ഏഷ്യയുടെ വെഞ്ച്വര്‍ വിഭാഗമായ റെഡ്ബീറ്റ് വെഞ്ച്വേഴ്‌സായിരിക്കും പുതിയ സ്ഥാപനത്തെ നിയന്ത്രിക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഫ്റ്റ് വെയര്‍ എന്‍ജിനീയറിംഗ്, ടെക് ഡിസൈന്‍ തുടങ്ങിയ വിഷയങ്ങളില്‍ കോഴ്‌സുകളുണ്ടാകും.

Comments

comments

Categories: FK News