ചൈനയുടെ വളര്‍ച്ച 6 ശതമാനം?

ചൈനയുടെ വളര്‍ച്ച 6 ശതമാനം?

2019ല്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആറ് ശതമാനത്തിലും മുകളിലായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചൈനീസ് വൈസ് പ്രീമിയര്‍ ലിയു ഹെ പറഞ്ഞു. പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമായിരിക്കും ചൈനീസ് സമ്പദ് വ്യവസ്ഥയുടേതെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം ഏത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ലിയുവിന്റെ പ്രതീക്ഷയെന്നത് വ്യക്തമല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയും യുഎസും തമ്മിലുള്ള ഒന്നാം ഘട്ട വ്യാപാര ഉടമ്പടി ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ലിയുവിന്റെ പ്രസ്താവന.

Comments

comments

Categories: FK News