ഏഷ്യന്‍ പെയ്ന്റ്‌സിന് എതിരേ സിസിഐ അന്വേഷണം

ഏഷ്യന്‍ പെയ്ന്റ്‌സിന് എതിരേ സിസിഐ അന്വേഷണം

ന്യൂഡെല്‍ഹി: ജെഎസ്ഡബ്ല്യു പെയ്ന്റ്‌സിന്റെ വിപണി ലഭ്യതയ്ക്ക് അനുചിതമായി തടസങ്ങള്‍ സൃഷ്ടിച്ചുവെന്ന ആരോപണത്തില്‍് ഏഷ്യന്‍ പെയിന്റ്‌സിനെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അന്വേഷണത്തിന് ഉത്തരവിട്ടു. തങ്ങള്‍ ഡെക്കോറേറ്റിവ് പെയ്ന്റുകള്‍ സംഭരിക്കാനും പ്രദര്‍ശിപ്പിക്കാനും സമ്മതിച്ച ഡീലര്‍മാരില്‍ ഏഷ്യന്‍ പെയ്ന്റ്‌സ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് ജെഎസ്ഡബ്ല്യു പെയിന്റ്‌സ് കമ്മീഷനെ അറിയിച്ചു.

തങ്ങളുമായി പങ്കാളിത്തമുള്ള ഡീലര്‍മാര്‍, വിതരണക്കാര്‍, റീട്ടെയ്‌ലര്‍മാര്‍ എന്നിവരോട് പങ്കാളിത്തം അവസാനിപ്പിക്കാന്‍ ഏഷ്യന്‍ പെയിന്റ്‌സ് ആവശ്യപ്പെട്ടതായും ജെഎസ്ഡബ്ല്യു പെയിന്റ്‌സ് വിശദീകരിക്കുന്നു. ബന്ധപ്പെട്ട പ്രദേശങ്ങളിലെ സെയില്‍സ് ഉദ്യോഗസ്ഥര്‍ മുഖേനയാണ് ഏഷ്യന്‍ പെയ്ന്റ്‌സ് ഇത് ചെയ്തത്. ഭീഷണിയുടെ ഫലമായി നിരവധി പേര്‍ ജെഎസ്ഡബ്ല്യു പെയിന്റ്‌സുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചുവെന്നും ഒരു ലക്ഷം രൂപ വരെ മുന്‍കൂര്‍ പണം നല്‍കിയിരുന്നവര്‍ വരെ പിന്‍മാറിയെന്നും പരാതിക്കാര്‍ പറയുന്നു.

കോംപറ്റീഷന്‍ ആക്റ്റിലെ 26(1) വകുപ്പ് പ്രകാരം സിസി ഐ ഡയറക്റ്റര്‍ ജനറല്‍ ആണ് അന്വേഷണം നടത്തുന്നത് 60 ദിവസത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിയോട് സിസിഐ ഉത്തരവ് നിര്‍ദേശിച്ചിട്ടുള്ളത്.

Comments

comments

Categories: FK News
Tags: Asian paints