ബ്രോഡ്‌കോമില്‍ നിന്ന് സിമാന്റെക്ക് എന്റര്‍പ്രൈസ് സ്വന്തമാക്കാന്‍ ആക്‌സെഞ്ചര്‍

ബ്രോഡ്‌കോമില്‍ നിന്ന് സിമാന്റെക്ക് എന്റര്‍പ്രൈസ് സ്വന്തമാക്കാന്‍ ആക്‌സെഞ്ചര്‍
  • 300 ജീവനക്കാരുള്ള യൂണിറ്റാണ് ആക്‌സെഞ്ചര്‍ വാങ്ങുന്നത്
  • മാര്‍ച്ച് മാസത്തോടെ വില്‍പ്പന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും

വാഷിംഗ്ടണ്‍: ബ്രോഡ്‌കോമില്‍ നിന്ന് സിമാന്റെക്ക് എന്റര്‍പ്രൈസ് ഡിവിഷന്റെ ഭാഗമായിരുന്ന സൈബര്‍ സുരക്ഷ സര്‍വീസ് വാങ്ങാന്‍ കണ്‍സള്‍ട്ടിംഗ് ഭീമനായ ആക്‌സെഞ്ചര്‍ പിഎല്‍സി. 300 ജീവനക്കാരുള്ള യൂണിറ്റാണ് ആക്‌സെഞ്ചര്‍ വാങ്ങുന്നത്. എന്നാല്‍ ഇത്ര രൂപയ്ക്കാണ് ഈ ബിസിനസ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. മാര്‍ച്ച് മാസത്തോടെ വില്‍പ്പന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുമെന്നാണ് അറിയുന്നത്. സിമാന്റെക്കിന്റെ കൈവശമുള്ള ഡാറ്റ കൂടി ലഭിക്കുന്നതോടെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഹാക്കര്‍മാര്‍ ഉണ്ടാക്കുന്ന ഭീഷണികളെ കുറിച്ച് ആക്ഞ്ചറിന് മനസിലാക്കാനും പ്രതിരോധിക്കാനും സാധിക്കും. ഇതിനായി പുതിയ സൈബര്‍ സുരക്ഷ ഉല്‍പ്പന്നങ്ങള്‍ ആക്‌സെഞ്ചര്‍ വിപണിയില്‍ ഇറക്കില്ല. പകരം ഉപഭോക്താക്കള്‍ക്ക് വ്യക്തിഗതമായി പരിഹാരങ്ങള്‍ ആവിഷ്‌കരിക്കുമെന്നാണ് കമ്പനി വെബ്‌സൈറ്റ് പറയുന്നത്.

സിമാന്റെക്കിന്റെ സൈബര്‍ സുരക്ഷ സേവന ബിസിനസ്സ് വന്നതോടെ, കമ്പനികളെ ലക്ഷ്യം വച്ചുള്ള സൈബര്‍ സുരക്ഷ ഭീഷണികള്‍ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ആഗോള തല സേവനങ്ങളിലൊന്നാണ് ആക്‌സെഞ്ചര്‍ സെക്യൂരിറ്റി വാഗ്ദാനം ചെയ്യുന്നതെന്ന് ആക്‌സെഞ്ചര്‍ സിഇഒ ജൂലി സ്വീറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് സിമാന്റെക്കിന്റെ എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയര്‍ വിഭാഗം 10.7 ബില്യണ്‍ ഡോളറിന്് ബ്രോഡ്‌കോം സ്വന്തമാക്കിയത്. ഇതാണ് ഇപ്പോള്‍ ആക്‌സെഞ്ചര്‍ പിഎല്‍സിയ്ക്ക് വില്‍ക്കുന്നത്. ബ്രോഡ്‌കോം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹോക്ക് ടാനിന്റെ വിപണന തന്ത്രത്തിന്റെ ഭാഗമായുള്ള ഡീലാണിത്. അമിത നിക്ഷേപമില്ലാതെ കൈവശം വയ്ക്കുകയും സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നതിലൂടെ വിപണിയില്‍ ലാഭകരമായി നിലനില്‍ക്കുക എന്നതാണ് അദ്ദേഹത്തിന്റെ തന്ത്രമായി അറിയപ്പെടുന്നത്. ഇങ്ങനെ കൈവശം വച്ചിരിക്കുന്ന യൂണിറ്റുകളില്‍ ഏതെങ്കിലും കമ്പനിയ്ക്ക് ആവശ്യമായി വരുന്നില്ലെങ്കില്‍ വിറ്റ് ഒഴിവാക്കുകയാണ് ചെയ്യുക.

Comments

comments

Categories: FK News