സിഎഎ: പൊതുറാലിയില്‍ അമിത്ഷാ പങ്കെടുക്കും

സിഎഎ: പൊതുറാലിയില്‍ അമിത്ഷാ പങ്കെടുക്കും

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിലെ (സിഎഎ) സംശയങ്ങള്‍ പരിഹരിക്കുന്നതിനായി ഈമാസം 21 ന് ലക്നൗവില്‍ നടക്കുന്ന പൊതു റാലിയില്‍ ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ സംസാരിക്കും. സിഎഎ വിഷയത്തില്‍ ബിജെപി നടത്തുന്ന രാജ്യവ്യാപക പ്രചാരണത്തിന്റെ ഭാഗമായാണ് റാലി.

എല്ലാ പാര്‍ട്ടി നേതാക്കളോടും ഈ വിഷയത്തില്‍ റാലികളും മീറ്റിംഗുകളും ചര്‍ച്ചകളും നടത്താനും പ്രതിപക്ഷ പാര്‍ട്ടികള്‍ സൃഷ്ടിച്ച സംശയങ്ങള്‍ നീക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് 22 ന് മീററ്റ് നഗരത്തില്‍ റാലി നടത്തും. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ അടുത്ത ദിവസം ആഗ്രയില്‍ സമാനമായ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 30 ദശലക്ഷം കുടുംബങ്ങളിലേക്ക് എത്തിച്ചേരാനും സിഎഎയുടെ യഥാര്‍ത്ഥ ലക്ഷ്യത്തെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കാനും ലക്ഷ്യമിട്ടുള്ള 10 ദിവസത്തെ പ്രചാരണപരിപാടിയും ആരംഭിച്ചിട്ടുണ്ട്.

Comments

comments

Categories: Politics
Tags: Amit Shah