സപ്ലൈകോയുടെ രണ്ടാം ഘട്ട നെല്ല് സംഭരണം ആരംഭിച്ചു

സപ്ലൈകോയുടെ രണ്ടാം ഘട്ട നെല്ല് സംഭരണം ആരംഭിച്ചു

തിരുവനന്തപുരം: സപ്ലൈകോയുടെ രണ്ടാം ഘട്ട നെല്ല് സംഭരണത്തില്‍ 1512 ടണ്‍ നെല്ല് സംഭരിച്ചു. നാലര കോടിയുടെ രൂപയുടെ മൂല്യമാണ് ഇത് വഴി സപ്ലൈകോക്ക് നേടാനായത്. 24391 കര്‍ഷകരാണ് നെല്ല് സംഭരണം ലക്ഷ്യമാക്കി നടത്തുന്ന രണ്ടാം ഘട്ട രജിസ്ട്രേഷനില്‍ ഇതിനകം പങ്കാളികളായത്. 2020 ജൂണിലാണ് നെല്ല് സംഭരണം പൂര്‍ത്തിയാക്കുക. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം ടണ്‍ നെല്ലാണ് നെല്ല് സംഭരണം പൂര്‍ത്തിയായപ്പോള്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ചത്.

നെല്ല് സൂക്ഷിക്കാനുള്ള ഗോഡൗണുകളുടെ പട്ടികയും തയ്യാറായിട്ടുണ്ട്. കര്‍ഷകര്‍ക്ക് സ്വകാര്യ മില്ലുകള്‍ നല്‍കുന്നതിനേക്കാള്‍ അധിക തുകയാണ് സംഭരണ വിലയായി സപ്ലൈകോ നല്‍കുന്നത്. പുറത്ത് 18-19 രൂപ സംഭരണ വിലയായി നല്‍കുമ്പോള്‍ സപ്ലൈകോ നല്‍കുന്നത് കിലോഗ്രാമിന് 26.95 രൂപയാണ്. ഈ വര്‍ഷവും ഒരു ലക്ഷം ടണ്ണോളം നെല്ലാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. 59 മില്ലുകളാണ് നെല്ലെടുപ്പിന് വേണ്ടി സപ്ലൈകോയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Comments

comments

Categories: FK News
Tags: Nellu, Supplyco

Related Articles