ചരിത്രത്തിലെ ഉയര്‍ന്ന വില്‍പ്പന കരസ്ഥമാക്കി റോള്‍സ് റോയ്‌സ്

ചരിത്രത്തിലെ ഉയര്‍ന്ന വില്‍പ്പന കരസ്ഥമാക്കി റോള്‍സ് റോയ്‌സ്

2019 ല്‍ റോള്‍സ് റോയ്‌സ് ആഗോളതലത്തില്‍ വിറ്റത് 5,152 കാറുകള്‍!

ലണ്ടന്‍: 2019 ല്‍ റോള്‍സ് റോയ്‌സ് ആഗോളതലത്തില്‍ വിറ്റത് 5,152 കാറുകള്‍! മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കള്‍ നേടിയത്. 2018 ല്‍ 4,107 യൂണിറ്റ് കാറുകളാണ് വിറ്റത്. 2019 ല്‍ വില്‍പ്പന വര്‍ധിച്ചു എന്നുമാത്രമല്ല, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന കരസ്ഥമാക്കാനും കഴിഞ്ഞു. അതായത്, റോള്‍സ് റോയ്‌സിന്റെ 116 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച വില്‍പ്പന.

കള്ളിനന്‍ എസ്‌യുവി വാങ്ങാന്‍ ധാരാളം ആവശ്യക്കാര്‍ ഉണ്ടായതാണ് തങ്ങളുടെ ആകെ വില്‍പ്പന വര്‍ധിപ്പിച്ചതെന്ന് റോള്‍സ് റോയ്‌സ് വ്യക്തമാക്കി. ഡോണ്‍, ഫാന്റം, ഗോസ്റ്റ്, റെയ്ത്ത് എന്നീ മറ്റ് മോഡലുകളും 2019 ലെ വില്‍പ്പന വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കി. ആഗോളതലത്തില്‍ അമ്പതോളം വിപണികളിലാണ് റോള്‍സ് റോയ്‌സ് കാറുകള്‍ വില്‍ക്കുന്നത്.

Comments

comments

Categories: Auto
Tags: rolls royce