ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ഡ്രോണ്‍

ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ഡ്രോണ്‍

ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ശ്രീലങ്ക പര്യവേക്ഷണം നടത്തുന്നു. ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡെങ്കിപ്പനി നിയന്ത്രിക്കാനുള്ള സാധ്യതയെക്കുറിച്ച് ശ്രീലങ്കയിലെ ശാസ്ത്ര സാങ്കേതിക മന്ത്രാലയം അന്വേഷിച്ചുവരികയാണെന്നാണു റിപ്പോര്‍ട്ട്. ഡെങ്കി ഇല്ലാതാക്കാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ സംസ്ഥാന സാങ്കേതിക, ഇന്നൊവേഷന്‍ മന്ത്രി തിലാങ്ങ സുമാതിപാല ശ്രദ്ധ ക്ഷണിച്ചു. ശ്രീലങ്കയുടെ വികസനത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു.

ശ്രീലങ്കയുടെ ആരോഗ്യപരിപാലനരംഗത്തും വികസനത്തിലും ഗുരുതരമായ സ്വാധീനം ചെലുത്തിയ ഡെങ്കിപ്പനി തടയുന്നതിന് ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഉപയോഗം വിശദമായി ചര്‍ച്ചചെയ്യപ്പെട്ടു. ശ്രീലങ്കന്‍ ഗവേഷകര്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കൊതുകുകളുടെ പ്രജനന സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും വിവരങ്ങള്‍ പൊതുജനാരോഗ്യ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറുന്നതിനും വ്യോമാക്രമണത്തിനായി ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വിജയകരമാകുമെന്ന് നിഗമനത്തിലെത്തിയിരുന്നു. തിരിച്ചറിഞ്ഞ സൈറ്റുകളിലേക്ക് ബിടി ബാക്ടീരിയകളെ ഡ്രോണ്‍ വഴി പുറത്തുവിടാന്‍ വിവരങ്ങള്‍ ഉപയോഗിക്കാം. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 120 പേരാണ്‌ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 2020 ഫെബ്രുവരി മുതല്‍ കൊളംബോയിലെ 25 പ്രാദേശിക ടൗണ്‍ഷിപ്പുകളില്‍ വോള്‍ബാച്ചിയ എന്ന ബാക്ടീരിയയെ ഇതിനായി ഉപയോഗിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പബാ പാലിഹാവദാന പറഞ്ഞു. കൊതുക് മുട്ട നിറഞ്ഞ വെള്ളത്തില്‍ കലര്‍ത്താനുള്ള വൈറസ് ഗുളിക വീടുകളില്‍ വിതരണം ചെയ്യും. ഇത് രണ്ടാഴ്ചത്തേക്ക് വെള്ളത്തില്‍ കലര്‍ത്തി അടച്ചിടണം, മുട്ടവിരിഞ്ഞു വരുന്ന കൊതുകുകള്‍ അന്തരീക്ഷത്തില്‍ വോള്‍ബാച്ചിയ പടര്‍ത്തും. ആഗോളകൊതുക് നിര്‍മാര്‍ജ്ജന പരിപാടി അനുസരിച്ച്, വോള്‍ബാച്ചിയ ഡെങ്കിവൈറസുകള്‍ പകര്‍ത്തനുള്ള കൊതുകുകളുടെ കഴിവ് കുറയ്ക്കുകയും അവയെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു. കൊതുക് പരത്തുന്ന വൈറസുകളായ ഡെങ്കി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പനി, സിക്ക എന്നിവയുമായി ഇത് പ്രതിപ്രവര്‍ത്തിക്കുന്നു, ഇത് വൈറസുകളുടെ വ്യാപനം കുറയ്ക്കാന്‍ സഹായിക്കുന്നു.

Comments

comments

Categories: Health
Tags: Dengue fever