ഏഴ് സീറ്റര്‍ പതിപ്പില്‍ ഹെക്ടര്‍ എത്തുന്നു

ഏഴ് സീറ്റര്‍ പതിപ്പില്‍ ഹെക്ടര്‍ എത്തുന്നു

കൊച്ചി: ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ച് വളരെ ചുരുങ്ങിയ നാളുകളില്‍ തന്നെ ശ്രദ്ധേമായ സാന്നിധ്യമായി മാറിയ എംജി ഹെക്ടറിന്റെ ഏഴ് സീറ്റര്‍ പതിപ്പ് എത്തുന്നു. 4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവും 2750 എംഎം വീല്‍ബേസുമാണ് ഹെക്ടറിന്റെ ഏഴ് സീറ്റര്‍ പതിപ്പിന് നല്‍കിയത്. വാഹനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നിലവില്‍ അഞ്ച് സീറ്ററായാണ് വാഹനം ലഭ്യമാകുന്നത്. അഞ്ച് സീറ്റില്‍ നിന്ന് ഏഴ് സീറ്റിലേക്ക് മാറുന്നുണ്ടെങ്കിലും വാഹനത്തിന്റെ വലിപ്പത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: Auto
Tags: MG Hector