പൗരത്വ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

പൗരത്വ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.ഇതോടെ മതം അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പരമോന്നത കോടതിയെ സമീപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി.

നിയമത്തെ ചോദ്യം ചെയ്ത് 60 ലധികം ഹര്‍ജികള്‍ സുപ്രീംകോടതിയിലുണ്ട്. ഇതില്‍ ഈമാസം 22ന് വാദം കേള്‍ക്കും. പുതിയ നിയമം ഭരണഘടനയുടെ ലംഘനവും മതേതരത്വത്തിന് വിരുദ്ധവുമാണെന്നും കേരളം വ്യക്തമാക്കുന്നു. പുതിയ ഭേദഗതി അസാധുവായി പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. അതേസമയം, രാജ്യത്ത് വ്യാജ കിംവദന്തികള്‍ പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സിഎഎ ഭരണഘടനാപരമായി പ്രഖ്യാപിക്കാനുള്ള നിര്‍ദേശം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Comments

comments

Categories: FK News