ഇന്ത്യന്‍ നാവിക സേനയ്ക്കുള്ള ഹൈഫ്‌ളാഷ് ഹൈസ്പീഡ് ഡീസല്‍ അവതരിപ്പിച്ചു

ഇന്ത്യന്‍ നാവിക സേനയ്ക്കുള്ള ഹൈഫ്‌ളാഷ് ഹൈസ്പീഡ് ഡീസല്‍ അവതരിപ്പിച്ചു
  • സള്‍ഫര്‍ തോത് കുറവായതിനാല്‍ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുകയുമില്ല
  • നിലവില്‍ ഇന്ധനത്തിന്റെ ഗുണനിലവാര മാനദണ്ഡമായ എംഐഎല്‍ ഡിടിഎല്‍ 16844എമ്മിനെ മറികടക്കുന്നതാണ് പുതിയ ഡീസല്‍

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത, ഇന്ത്യന്‍ നാവിക സേനയ്ക്ക് മാത്രമായുള്ള, ലോകോത്തര ഹൈഫ്‌ളാഷ് ഹൈ സ്പീഡ് ഡീസല്‍ (എച്ച്എഫ്എച്ച്എസ്ഡി) വൈസ് അഡ്മിറല്‍ ജിഎസ് പാബ്ബി അവതരിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഡോ.എസ്എസ്‌വി രാംകുമാര്‍, ഇന്ത്യന്‍ ഓയില്‍ റിഫൈനറീസ് ഡയറക്ടര്‍ എസ്എം വൈദ്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് ലോകോത്തര ഇന്ധനമാണ് ഇന്ത്യന്‍ ഓയില്‍ ലഭ്യമാക്കുന്നത്. ഇന്ത്യന്‍ ഓയില്‍ വികസിപ്പിച്ചെടുത്ത, അപ്‌ഗ്രേഡ് ചെയ്ത എച്ച്എഫ്എച്ച്എസ്ഡി- ഇന്‍512 ഇന്ത്യന്‍ നാവിക സേനാ കപ്പലുകള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. നിലവില്‍ ഇന്ധനത്തിന്റെ ഗുണനിലവാര മാനദണ്ഡമായ എംഐഎല്‍ ഡിടിഎല്‍ 16844 എമ്മിനെ മറികടക്കുന്നതാണ് പുതിയ ഡീസല്‍. സള്‍ഫര്‍ തോത് കുറവായതിനാല്‍ പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുകയുമില്ല. എഞ്ചിന്റെ പ്രവര്‍ത്തനം സുഗമമാക്കുകയും ചെയ്യും. അപ്‌ഗ്രേഡ് ചെയ്ത പുതിയ എച്ച്എഫ്എച്ച്എസ്ഡി- ഇന്‍512, എ-ഐഎല്‍ഡിറ്റിഎല്‍ 16844എം മാനദണ്ഡങ്ങളെ മറികടക്കുന്നു എന്നത് വിപ്ലവകരമായ നേട്ടം തന്നെയാണെന്ന് വൈസ് അഡ്മിറല്‍ ജിഎസ് പാബ്ബി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ നേവിയും ഇന്ത്യന്‍ ഓയിലും തമ്മിലുള്ള പങ്കാളിത്തം ഉന്നത ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ വഴിയൊരുക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ ആര്‍ ആന്‍ഡ് ഡി ഡയറക്ടര്‍ ഡോ. എസ്എസ്‌വി രാമകുമാര്‍ ചൂണ്ടിക്കാട്ടി. ഇറക്കുമതി കുറച്ചുകൊണ്ട് രാജ്യത്തിന്റെ ഇന്ധനാവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യന്‍ ഓയില്‍ പ്രാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റേയും സമാധാനത്തിന്റേയും കാലത്ത്, ഇന്ത്യന്‍ പ്രതിരോധ സേനയുടെ ഇന്ധനാവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യന്‍ ഓയിലിന് കഴിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍, റിഫൈനറീസ് ഡയറക്ടര്‍ എസ്എം വൈദ്യ പറഞ്ഞു. ഇന്ത്യന്‍ നാവിക സേനയുടെ പുതുതലമുറ കപ്പലുകള്‍ക്ക് ലോകോത്തര എച്ച്എഫ്എച്ച്എസ്ഡി ഇന്ധനം ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ ഓയില്‍ ആര്‍ ആന്‍ഡ് ഡി വിഭാഗം നിര്‍ണായക പങ്കാണ് വഹിക്കുന്നത്. വിശ്വസ്തരായ ഇന്ധന ദാതാക്കള്‍ എന്നാണ് ഇന്ത്യന്‍ കരസേനയും നാവിക സേനയും ഇന്ത്യന്‍ ഓയിലിനെ വിശേഷിപ്പിക്കുന്നത്. നാറ്റോയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് പുതിയ എച്ച്എഫ്എച്ച്എസ്ഡി ബ്ലെന്‍ഡ്. പുതിയ ഉല്‍പ്പന്നം എത്തുന്നത് ഹാല്‍ദിയ, പാരദീപ റിഫൈനറിയില്‍ നിന്നാണ് 0.5 ശതമാനം സള്‍ഫര്‍ മാര്‍പോള്‍ ഇന്ധനം ആദ്യമായി പുറത്തിറക്കിയത് ഇന്ത്യന്‍ ഓയിലാണെന്ന് വൈദ്യ പറഞ്ഞു.

Comments

comments

Categories: FK News
Tags: Indian Navy, IOC