സുരക്ഷയും ആവേശവും സാമുന്വയിപ്പിച്ച് ഹീറോ ഓഫ് റോഡ് റൈഡിംഗ്

സുരക്ഷയും ആവേശവും സാമുന്വയിപ്പിച്ച് ഹീറോ ഓഫ് റോഡ് റൈഡിംഗ്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ആവേശകരമായ എക്സ്ട്രാക്‌സ്-ലൈവ് ദി ത്രില്‍-കൊച്ചിയില്‍ നടന്നു. മനകുന്നത്തുള്ള വോള്‍ഫ് ട്രയല്‍സ്-ഓഫ് റോഡ് ട്രാക്കിലാണ് ആവേശകരമായ എക്‌സ്ട്രാക്‌സ് റൈഡിംഗ് സംഘടിപ്പിച്ചത്. 300ഓളം ആളുകളാണ് റൈഡിംഗില്‍ പങ്കെടുത്തുകൊണ്ട് എക്‌സ്പള്‍സ് 200 അനുഭവിക്കുകയും അവരുടെ ഓഫ്-റോഡിംഗ് കഴിവുകള്‍ പ്രകടിപ്പിക്കുകയും ചെയ്തത്.

ഇവന്റിന് നഗരത്തില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. ദില്ലി, ചെന്നൈ, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ലഖ്നൗ, പൂനെ എന്നിവിടങ്ങളിലെ റൈഡുകള്‍ക്കു ശേഷമാണ് എക്‌സ്ട്രാക്‌സ് കൊച്ചിയില്‍ എത്തിയത്. നഗരത്തിലെ ബൈക്ക് പ്രേമികള്‍ക്ക് 2020 ലെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ ജേതാവായ ഹീറോ എക്‌സ്പള്‍സ് 200ല്‍ ഒരു ഓഫ് റോഡ് ട്രാക്കിലൂടെ റൈഡ് ചെയ്യാനുള്ള അവസരമാണ് ഈ പരിപാടിയിലൂടെ ലഭ്യമായത്. ആവേശത്തോടൊപ്പം റൈഡറുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള നിര്‍ദേശങ്ങളും റൈഡിനു മുന്‍പായി ഹീറോ നല്‍കുകയുണ്ടായി.

Comments

comments

Categories: FK News