സര്‍ക്കാര്‍ ആശുപത്രികളില്‍ ഫിറ്റ്നെസ് സെന്ററുകള്‍ ആരംഭിക്കും: മന്ത്രി

സര്‍ക്കാര്‍ ആശുപത്രികളില്‍ ഫിറ്റ്നെസ് സെന്ററുകള്‍ ആരംഭിക്കും: മന്ത്രി

കണ്ണൂര്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ മിനി ജിമ്മുകളും യോഗ സെന്ററുകളും ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ദേശീയ യുവജനദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതൊരു ചെറിയ കാര്യത്തിനും ആശുപത്രിയെ ആശ്രയിക്കുന്നവരായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

കൃത്യമായ വ്യായാമമില്ലാത്തതാണ് ഇതിന് കാരണം. വ്യായാമ ശീലം ഉറപ്പാകുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുന്നത്. പകര്‍ച്ചവ്യാധികളാണ് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. ശുചീകരണമടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക മാത്രമാണ് ഇതിനുള്ള പോംവഴി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ബഹുജന പങ്കാളിത്തം കൂടി ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ആഹാരം ഒരുപാട് കഴിച്ചാല്‍ ആരോഗ്യമുണ്ടാകുമെന്ന ധാരണ ഇപ്പോഴും മലയാളികള്‍ വച്ച് പുലര്‍ത്തുന്നുണ്ട്. കഴിക്കുന്ന അളവിലല്ല ഭക്ഷണത്തിലാണ് കാര്യം എന്ന് നാം മനസിലാക്കണം. ആഹാര ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മാതൃക ആഹാര പ്ലേറ്റ് ആര്‍ദ്രം പദ്ധതി വഴി അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും എയ്ഡ്സ് പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള അനുമോദനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

Comments

comments

Categories: FK News