രാഷ്ട്രീയത്തിലെ കുടുംബ പാരമ്പര്യത്തിന് മുന്‍തൂക്കമില്ല

രാഷ്ട്രീയത്തിലെ കുടുംബ പാരമ്പര്യത്തിന് മുന്‍തൂക്കമില്ല

പനജി: രാഷ്ട്രീയത്തിലെ കുടുംബ പാരമ്പര്യത്തിന് ബിജെപി മുന്‍തൂക്കം നല്‍കുന്നില്ലെന്ന് പുതുതായി നിയമിതനായ ഗോവ സംസ്ഥാന പാര്‍ട്ടി പ്രസിഡന്റ് സദാനന്ദ് തനവാഡെ പറഞ്ഞു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മൂത്തമകന്‍ ഉത്പലിന് തെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തനവാഡെ.

അദ്ദേഹം (ഉത്പല്‍) പാര്‍ട്ടിക്കുള്ളിലുണ്ട്, പാര്‍ട്ടി പ്രവര്‍ത്തകനാണ്, പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ചയാണ് അദ്ദേഹം പുതിയ അധ്യക്ഷനായി ചുമതലയേറ്റത്. മാധ്യമങ്ങളുമായുള്ള തന്റെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട പനജിയില്‍ നിന്നുള്ള എംഎല്‍എ അറ്റനാസിയോ മോണ്‍സെറേറ്റിനെ അദ്ദേഹം പിന്തുണച്ചു. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ കോടതിയില്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് തനവാഡെ പറഞ്ഞു.

Comments

comments

Categories: Politics